പ്രായമായവര്‍ക്ക് അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കും; അരവിന്ദ് കെജ്‌രിവാള്‍

User
0 0
Read Time:2 Minute, 36 Second

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ പ്രായമായവരെ സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന.

‘ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ് ഞാന്‍. രാമരാജ്യ ആശയങ്ങള്‍ തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സദ്ഭരണം മാത്രമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും രാമരാജ്യത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് രാമരാജ്യമെന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്നത്’ കെജ്‌രിവാള്‍ പറഞ്ഞു.

രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഭക്ഷണം, ​ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, വൈദ്യുതി, കുടിവെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീ സുരക്ഷ എന്നിവ ഉറപ്പുവരുത്തുക, മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നീ ആശയങ്ങളാണ് ഡല്‍ഹി സര്‍ക്കാര്‍ രാമരാജ്യ സങ്കല്‍പ്പത്തില്‍ നിന്ന് ഉള്‍കൊണ്ടിരിക്കുന്നത്.

ദാരിദ്ര്യം മൂലം ഡല്‍ഹിയില്‍ ഒരാള്‍ പോലും പ്രയാസപ്പെടാന്‍ പാടില്ല. സാമൂഹികനില പരിഗണിക്കാതെ ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം നല്‍കണം. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വേര്‍തിരിവുകളില്ലാതെ മികച്ച ആരോഗ്യ പരിരക്ഷ എല്ലാവര്‍ക്കും ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ എല്ലാ ജനങ്ങളും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. എം.എല്‍.എമാരും സാധാരണ ജനങ്ങളെ പോലെ ആശുപത്രിയില്‍ പോയി വരിനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ പേര്‌ പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; ജീവന് ഭീഷണിയുണ്ടെന്നും പ്രതി സന്ദീപ്‌ നായര്‍

കൊച്ചി> സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി കൊടുക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് പ്രതിയായ സന്ദീപ് നായര്‍. ജയിലില്‍ നിന്ന് എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് അയച്ച കത്തിലാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. മന്ത്രിമാരുടേയും ഉന്നതരുടേയും പേരുപറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് ഇഡി ഉറപ്പുനല്‍കിയെന്നും കത്തില്‍ പറയുന്നു. ഉന്നത നേതാവിന്റെ മകനെതിരെ മൊഴി നല്‍കാനും സമ്മര്‍ദ്ദമുണ്ടായതായി പുറത്തുവന്ന കത്തിലുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് […]

You May Like

Subscribe US Now