പ്രിയങ്ക കോവിഡ് നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി

User
0 0
Read Time:1 Minute, 50 Second

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. കോവിഡ് രോഗിയുമായി സമ്ബര്‍ക്കമുണ്ടായതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചു.

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രിയങ്കയ്ക്ക് നേമത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ഇക്കാര്യത്തില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ പ്രിയങ്ക പ്രചാരണത്തിന് എത്താത്തത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് മുരളീധരന്‍ നേരിട്ട് അഭ്യര്‍ഥിച്ചതു പ്രകാരമാണ് പ്രിയങ്ക നാളെ നേമത്ത് എത്താമെന്ന് അറിയിച്ചത്.

കോവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ ആയതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതായി പ്രിയങ്ക അറിയിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആണ്. എന്നാല്‍ ഐസലേഷനില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. ഇതനുസരിച്ച്‌ പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നതായും പ്രിയങ്ക അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പഞ്ചാബില്‍ ബിജെപി എംഎല്‍എയെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചത് ആസൂത്രിതം , യൂണിയന്‍ നേതാവ് അടക്കം 21 പേര്‍ പിടിയില്‍

പഞ്ചാബിലെ മുക്തര്‍ ജില്ലയില്‍ ഒരു കൂട്ടം കര്‍ഷകര്‍ ബിജെപി എം‌എല്‍‌എ അരുണ്‍ നാരംഗിനെ ആക്രമിച്ച കേസില്‍ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി എം‌എല്‍‌എയെ പൊതുജനങ്ങളുടെ മുന്നില്‍ വെച്ച്‌ ആക്രമിച്ച്‌ വിവസ്ത്രനാക്കിയതിന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി‌കെ‌യു) മുക്തര്‍ പ്രസിഡന്റ് സുഖ്‌ദേവ് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി എം‌എല്‍‌എയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴും ഇയാള്‍ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. മാര്‍ച്ച്‌ 27 […]

You May Like

Subscribe US Now