പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

User
0 0
Read Time:1 Minute, 52 Second

ന്യൂഡല്‍ഹി | പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ജയിലിലടക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. ജെ എന്‍ യു വിദ്യാര്‍ഥികളായ ദേവംഗന കലിത, നതാഷ നര്‍വാള്‍, ജാമിഅ മില്ലിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് മൂവരും പുറത്തിറങ്ങുന്നത്.

2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23ന് തൊട്ടടുത്ത ദിവസം വനിത വിദ്യാര്‍ഥി സംഘടനയായ പിഞ്ച്ര തോഡ് ജാഫറാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു.

ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹക്ക് പരീക്ഷ എഴുതാന്‍ ഡല്‍ഹി ഹൈകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മെയ് 19ന് അറസ്റ്റിലായ തന്‍ഹ അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: ലീഗ് നല്‍കിയ അപേക്ഷ രണ്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി. കേന്ദ്ര o ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് ലീഗ് കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന് വേണ്ടി ഇന്ന് അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലുമാണ് കോടതിയില്‍ ഹാജരായത്. ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രമണ്യം […]

You May Like

Subscribe US Now