ഫലപ്രദമല്ല; പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ച്‌ നേപ്പാള്‍

User
0 0
Read Time:2 Minute, 0 Second

പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റുകളുടെ വിതരണം നേപ്പാളില്‍ നിര്‍ത്തിവെച്ചു. നേപ്പാള്‍ ആയുര്‍വേദ, ബദല്‍ മരുന്നുകളുടെ വകുപ്പാണ് തിങ്കളാഴ്ച രാംദേവിന്റെ കൊറോണില്‍ കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്‍കിയ കിറ്റുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

കോവിഡിനെ നേരിടാന്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ട് 1,500 കിറ്റുകള്‍ വാങ്ങുമ്ബോള്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആയുര്‍വേദ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പതഞ്ജലിയുടെ കൊറോണില്‍ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനകള്‍ നേപ്പാള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ഫലപ്രാപ്തി തെളിയിക്കാന്‍ രാംദേവിനെ വെല്ലുവിളിക്കുകയും ചെയ്തു.

നേരത്തെ കൊറോണില്‍ കിറ്റുകളുടെ വിതരണം ഭൂട്ടാനും നിര്‍ത്തിവെച്ചിരുന്നു. ഭൂട്ടാന്റെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായിരുന്നു കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെയും നടപടി. കൊറോണില്‍ കിറ്റുകള്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമല്ലെന്ന് കണ്ടാണ് ഭൂട്ടാനിലും വിതരണം നിര്‍ത്തിവെച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആദായനികുതി പോര്‍ട്ടല്‍ തകരാറില്‍, ഖേദംപ്രകടിപ്പിച്ച്‌ ഇന്‍ഫോസിസ്; ഉടന്‍ പരിഹരിക്കണമെന്ന് ധനമന്ത്രി

ന്യൂ ഡല്‍ഹി: നികുതിദായകര്‍ക്ക് ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തില്‍ നിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദായനികുതി പോര്‍ട്ടല്‍ ആദ്യ ദിവസം തന്നെ പണിമുടക്കി. 4,241 കോടി ചെലവില്‍ ഇന്‍ഫോസിസ് ആണ് പോര്‍ട്ടല്‍ തയാറാക്കിയത്. പോര്‍ട്ടല്‍ പണിമുടക്കിയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിഷയത്തില്‍ ഇടപെട്ടു. പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് ഇന്‍ഫോസിസിനോടും സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനിയോടും ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ചയാണ് പഴയ […]

You May Like

Subscribe US Now