കൊല്‍ക്കത്ത: ബംഗാളിനെ ബംഗ്ലാദേശാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ്
സുവേന്ദു അധികാരി. സിലിഗുരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ബംഗ്ലാ മുദ്രാവാക്യം ഉയര്‍ത്താനാണ് തൃണമൂല്‍ ശ്രമമെന്നും എന്നാല്‍ നമ്മുടെ മുദ്രാവാക്യം ‘ഭാരത് മാത കി ജയ്’ യും ‘ജയ് ശ്രീ റാം’ ഉം ആണെന്നും തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ എന്തുചെയ്യുമെന്നതില്‍ കാര്യമില്ലെന്നും ജനങ്ങള്‍ ഡബ്ള്‍ എന്ജിന് സര്കാരിനാകും വോട്ട് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളില്‍ ജനത കാര്‍ഡിനും മമത കാര്‍ഡിനുമാണ് പ്രധാന്യമെന്നും രാം കാര്‍ഡിന് സ്ഥാനമില്ലെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.