ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

User
0 0
Read Time:4 Minute, 32 Second

പശ്ചിമ ബംഗാളിലെ പുരുലിയയില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ ഫൊട്ടോ: പാര്‍ഥ പോള്‍

കൊല്‍ക്കത്ത/ദിസ്പൂര്‍: അസം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ 47 സീറ്റുകളിലെ വോട്ടര്‍മാര്‍ ഇന്ന് വോട്ടുചെയ്യും. പശ്ചിമ ബംഗാളില്‍, തെക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ ജംഗല്‍ മഹല്‍ പ്രദേശത്തെ 30 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ പ്രശ്ന സാധ്യത പ്രദേശങ്ങളില്‍ മാത്രം 684 കമ്ബനി അര്‍ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിലെ 30 സീറ്റുകളി 27 എണ്ണവും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍, 2019 ല്‍ സമവാക്യങ്ങള്‍ മാറി. ഗോത്രവര്‍ഗ ആധിപത്യമുള്ള ജംഗിള്‍ മഹല്‍ മേഖലയില്‍ ബിജെപി വന്‍തോതില്‍ സ്വാധീനമുണ്ടാക്കി. അഞ്ച് ലോക്സഭാ മണ്ഡലങ്ങളായ പുരുലിയ, ബന്‍കുര, ജാര്‍ഗ്രാം, മെഡിനിപൂര്‍, ബിഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ വിജയിച്ചു. ഇവയില്‍ ഭൂരിഭാഗവും ഒരു കാലത്ത് നക്സല്‍ ബാധിത ജംഗിള്‍ മഹല്‍ മേഖലയിലാണ്.

ഇക്കുറി നന്ദിഗ്രാമില്‍ നിന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ച്‌ ബിജെപിയിലേക്ക് പോയത് ടിഎംസിക്ക് എത്രത്തോളം തിരിച്ചടിയുണ്ടാക്കും എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടും. ആകെ 1.54 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക.

ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 23 വനിതാ സ്ഥാനാര്‍ത്ഥികളും 78 സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഒന്നാം ഘട്ടത്തില്‍ യോഗ്യതയുള്ള 81,09,815 വോട്ടര്‍മാരുണ്ട്. ഇവരില്‍ 40,77,210 പുരുഷന്മാരും 40,32,481 സ്ത്രീകളും 124 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. ഇത് കണക്കിലെടുക്കുമ്ബോള്‍, വനിതാ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ മുഖ്യ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.

ഭരണകക്ഷിയായ ബിജെപി 39 സീറ്റുകളിലും സഖ്യകക്ഷിയായ എജിപി 10 ലും മത്സരിക്കുന്നു. രണ്ട് സഖ്യകക്ഷികളും ലഖിംപൂര്‍, നഹര്‍കതിയ മണ്ഡലങ്ങളില്‍ സൗഹൃദ മത്സരത്തിലാണ്. പ്രതിപക്ഷ മഹാ സഖ്യം എല്ലാ സീറ്റുകളിലും മത്സരിക്കുന്നു, കോണ്‍ഗ്രസ് 43 സ്ഥാനാര്‍ത്ഥികളെയും എ.യു.ഡി.എഫ്, സി.പി.ഐ (എം.എല്‍-എല്‍), ആര്‍.ജെ.ഡി, അഞ്ചാലിക് ഗണ മോര്‍ച്ച (സ്വതന്ത്രരായി മത്സരിക്കുന്നു) എന്നിവര്‍ ഓരോ സ്ഥാനാര്‍ഥികളേയും മത്സരരംഗത്ത് നിര്‍ത്തുന്നുണ്ട്. സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപ്പുന്‍ ബോറ, നിരവധി മന്ത്രിമാര്‍ എന്നിവരുടെ വിധി വോട്ടര്‍മാര്‍ തീരുമാനിക്കും. ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം, പുതുതായി രൂപംകൊണ്ട അസം ജതിയ പരിഷത്ത് (എജെപി) എന്നിവ തമ്മിലുള്ള ത്രികോണ മത്സരത്തിന് ഈ സീറ്റുകളില്‍ ഭൂരിഭാഗവും സാക്ഷ്യം വഹിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെടിനിര്‍ത്തല്‍ കരാര്‍ ; ഇന്ത്യ- പാകിസ്താന്‍ സൈനികതല ഫ്ലാഗ് മീറ്റിങ് ഇന്ന്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായുള്ള ഇന്ത്യ – പാകിസ്താന്‍ സൈനികതല ഫ്ലാഗ് മീറ്റിങ് ഇന്ന് നടക്കും. പൂഞ്ചിലെ റാവല്‍കോട്ട് ക്രോസിങ് പോയിന്‍റിലാണ് ബ്രിഗേഡ്- കമാന്‍ഡര്‍ തല മീറ്റിങ് നടക്കുക. കഴിഞ്ഞ ഫെബ്രുവരി 24ന് പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആശങ്ക അകറ്റിയിരുന്നു . വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉണ്ടാവുകയെന്ന് കരസേന ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്താനും ആദ്യമായി വെടിനിര്‍ത്തല്‍ […]

You May Like

Subscribe US Now