ബംഗാളിലെ അക്രമങ്ങള്‍ ഭയപ്പെടുത്തുന്നു ; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച്‌ ഗവര്‍ണര്‍

User
0 0
Read Time:2 Minute, 14 Second

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമറിയിച്ച്‌ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍.സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച്‌.കെ.ദ്വിവേദിയെ ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ ക്രമസമാധാനനിലയെ കുറിച്ച്‌ വിശദീകരണം നല്‍കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച്‌ വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര അക്രമസംഭവങ്ങളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ വ്യക്തമാക്കി . മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയോ വേണ്ട നടപടികള്‍ കൈക്കൊളളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ പോലീസിന് നേരെയും വിമര്‍ശനമുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഇരയായവരുടെ പുനരധിവാസത്തിനായി കല്‍ക്കട്ട ഹൈക്കോടതി ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു.അക്രമസംഭവങ്ങളില്‍ തങ്ങളുടെ9 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബി.ജെ.പിയുടെ ആരോപണം . അതെ സമയം ഈ ആരോപണം വ്യാജവാര്‍ത്തയാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൂല്യനിര്‍ണയ ക്യാമ്ബുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് പ്രത്യേക സര്‍വീസുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി/ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തും. നാളെ മുതലാണ് മൂല്യനിര്‍ണയം ആരംഭിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ളവര്‍ ഉടന്‍ തന്നെ കെ എസ് ആര്‍ […]

You May Like

Subscribe US Now