ബംഗാളില്‍ തൃണമൂലിന്​ മുന്നേറ്റം, തമിഴ്​നാട്ടില്‍ 100 സീറ്റുകളില്‍ ലീഡുമായി​ ഡി.എം.കെ

User
0 0
Read Time:1 Minute, 56 Second

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍​ഗ്രസ്​. 167 സീറ്റുകളിലാണ്​ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പിപ 122 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 148 സീറ്റുകള്‍ നേടിയാല്‍ ഭരണം ഉറപ്പിക്കാം.

തമിഴ്​നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി ഡി.എം.കെ മുന്നേറുകയാണ്​. 137 സീറ്റുകളിലാണ്​ ഡി.എം.കെയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന്​ 118 സീറ്റുകളാണ്​ ആവശ്യം. എന്‍.ഡി.എയുടെ ഭാഗമായ എ.ഐ.എ.ഡി.എം.കെ 95 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​.

അസമില്‍ തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ്​ ബി.ജെ.പി തുടരുകയാണ്​. 84 സീറ്റുകളിലാണ്​ അസമില്‍ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​. 41 സീറ്റുകളിലാണ്​ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. മറ്റുളളവര്‍ ഒരു സീറ്റിലും ലീഡ്​​ ചെയ്യുന്നു.

പുതുച്ചേരിയില്‍ 12 സീറ്റുകളില്‍ എന്‍.ആര്‍.സി ലീഡ്​ ചെയ്യുന്നു. നാലു സീറ്റുകളിലാണ്​ കോണ്‍ഗ്രസിന്‍റെ ലീഡ്​.

രാജ്യത്ത്​ കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ വോ​ട്ടെണ്ണല്‍.

ബംഗാളില്‍ 294 മണ്ഡലങ്ങളിലേക്കാണ്​ മത്സരം. കേവല ഭൂരിപക്ഷത്തിന്​ 148 സീറ്റുകള്‍ വേണം. തമിഴ്​നാട്ടില്‍ 234 മണ്ഡലങ്ങളിലും അസമില്‍126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമാണ്​ മത്സരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതുച്ചേരിയില്‍ 8 ഇടത്ത് ബിജെപി സഖ്യം മുന്നില്‍; നാല്സീറ്റുകളില്‍ കോണ്‍ഗ്രസ്-ഡിഎംകെ‍ സഖ്യം

പുതുച്ചേരി: ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ 12 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം എട്ട് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നാലിടത്ത് മുന്നിലാണ്. ആദ്യഘട്ടത്തിലെ 12 മണ്ഡലങ്ങള്‍ എണ്ണിക്കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലെ 10 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്‍ഡിഎ സഖ്യത്തെ നയിക്കുന്ന രംഗസ്വാമി നേതൃത്വം നല്‍കുന്ന എഐഎന്‍ആര്‍സി അഞ്ച് സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലും മുന്നിലാണ്. ബിജെപി സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ […]

You May Like

Subscribe US Now