ബം​ഗ്ലാ​ദേ​ശി​ല്‍ ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മം; കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കു​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന

User
0 0
Read Time:2 Minute, 2 Second

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ ദു​ര്‍​ഗാ പൂ​ജ ആ​ഘോ​ഷ​ത്തി​നി​ടെ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന. മു​സ്ലീം ഭൂ​രി​പ​ക്ഷ​മു​ള്ള രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് അവര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ലെ കോ​മി​ല​യി​ലാ​ണ് ദു​ര്‍​ഗാ പൂ​ജ ആ​ഘോ​ഷ​ത്തി​നി​ടെ ഹി​ന്ദു​ക്ഷേ​ത്ര​ങ്ങ​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ 22 ജി​ല്ല​ക​ളി​ല്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു.

“കോ​മി​ല​യി​ലെ സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ വെ​റു​തെ വി​ടി​ല്ല. അ​വ​ര്‍ ഏ​ത് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കും’-​ഷെ​യ്ഖ് ഹ​സീ​ന പ​റ​ഞ്ഞു. ധാ​ക്ക​യി​ലെ ധാ​കേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്ബ്​ ചങ്ങലകൊണ്ട്​ അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

അഹ്​മദാബാദ്​: ഗുജറാത്തില്‍ ദുര്‍മന്ത്രവാദിയും ബന്ധുക്കളും 25കാരിയെ തീയില്‍ പഴുപ്പിച്ച ഇരുമ്ബ്​ ചങ്ങലകൊണ്ട്​ അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയില്‍ ബുധനാഴ്ചയാണ്​ സംഭവം. ദൈ​വകോപം അകറ്റാനെന്ന പേരില്‍ നടത്തിയ ചടങ്ങുകളാണ്​ കൊലക്ക്​ കാരണമായതെന്ന്​ ദേശീയ മാധ്യമങ്ങള്‍​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. സംഭവത്തില്‍ ദുര്‍മന്ത്രവാദി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. മിതാപൂര്‍ താലൂക്കിലെ അരംബാദ ഗ്രാമത്തിലെ രമീല സോലങ്കിക്കാണ്​ ജീവന്‍ നഷ്​ടമായത്​. ബുധനാഴ്ച നവരാത്രി ആഘോഷങ്ങള്‍ക്കായി ഭര്‍ത്താവ്​ വാലക്കൊപ്പം ഒകാമധി ഗ്രാമത്തിലെത്തിയതായിരുന്നു യുവതി. അവിടെയെത്തിയതോടെ രമീല വിറയ്​ക്കാന്‍ […]

You May Like

Subscribe US Now