ബലാത്സംഗ പ്രതി യുപിയിലെ പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചു, 3 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

User
0 0
Read Time:1 Minute, 44 Second

ലക്‌നൗ: ബലാത്സംഗക്കേസ് പ്രതിയെ മൗദ കോട്വാലി പോലീസ് സ്റ്റേഷന്റെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പോലീസ് സബ് ഇന്‍സ്പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും ഹമീര്‍പൂര്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാര്‍ സിംഗ് സസ്‌പെന്‍ഡ് ചെയ്തു.

മഹോബ ജില്ലയിലെ ഖണ്ടുവ ഗ്രാമവാസിയായ സഞ്ജയ് ആണ്‌ ചൊവ്വാഴ്ച രാത്രി മൗദ കോട്ട്വാലിയുടെ ലോക്കപ്പില്‍ തൂങ്ങിമരിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിച്ചു.

കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്‌. പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സബ് ഇന്‍സ്പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.

മുഴുവന്‍ കേസുകളുടെയും അന്വേഷണം അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എ.എസ്.പി) ഹാമിര്‍പൂരിന് കൈമാറിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രഭാത നടത്തതിനിറങ്ങിയ അഡീഷനല്‍ ജില്ല ജഡ്ജി ഓടോറിക്ഷ ഇടിച്ച്‌ മരിച്ചു; കൊലപാതകമാണെന്ന് സംശയം

റാഞ്ചി: പ്രഭാത സവാരിക്കിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ല ജഡ്ജിയെ ഇടിച്ച്‌ തെറിപ്പിച്ച്‌ വാഹനം. ഓടോറിക്ഷ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ അഡീഷനല്‍ ജില്ല ജഡ്ജി ഉത്തം ആനന്ദ് മരിച്ചു. ധന്‍ബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് എ ഡി ജെ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച്‌ തെറിപ്പിച്ചത്. ധന്‍ബാദ് ജില്ല കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. ജഡ്ജിയെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചയാളെ […]

You May Like

Subscribe US Now