ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണതെന്നും ഗൗതമി

User
0 0
Read Time:2 Minute, 29 Second

ബിജെപിയിലേക്ക് താന്‍ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുമ്ബേ എടുത്ത തീരുമാനമാണതെന്നും നടിയും ബിജെപിയുടെ താരപ്രചാരകലിലൊരാളുമായ ഗൗതമി.
വാജ്‌പേയുടെയും നരേന്ദ്ര മോദിയുടെയും തേതൃത്വത്തിലുള്ള മതിപ്പാണ് ബിജെപി ആഭിമുഖ്യത്തോട് കാരണമെന്നും രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കുന്നത് ബിജെപിയാണെന്നും ഗൗതമി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ മത്സരിക്കുന്നതു കൊണ്ട് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കരുതെന്ന് നിയമമൊന്നുമില്ലെന്നും ഗൗതമി പറഞ്ഞു. ഒപ്പം മുന്‍ പങ്കാളി കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയോടുള്ള എതിര്‍പ്പും ഗൗതമി വ്യക്തമാക്കി.

മാറ്റത്തിനു വേണ്ടാണ് മത്സരിക്കുന്നതെന്ന് മക്കള്‍ നീതി മയ്യം പറയുന്നു. എന്നാല്‍ അത് ജനത്തിനു വേണോ എന്ന് അവര്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്ബോഴറിയാം. പുതിയ പാര്‍ട്ടി വരുമ്ബോള്‍ ജനത്തെ ആകര്‍ഷിക്കാന്‍ ചില മാര്‍ക്കറ്റിംഗ് തന്ത്രം ഇറക്കും. അതാണ് കമല്‍ ഹാസന്‍രെ പാര്‍ട്ടി ചെയ്യുന്നതെന്നും ഗൗതമി പറഞ്ഞു.
കമല്‍ ഹാസനുമായുള്ള ബന്ധം അടഞ്ഞ അധ്യായമാണെന്നും സിമന്റ് കോണ്‍ക്രീറ്റ് ഇട്ട് ആ അധ്യായം അടച്ചെന്നും ഗൗതമി പറഞ്ഞു. കമല്‍ ഹാസനുമായി 11 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ഗൗതമി ഇപ്പോള്‍ ബിജെപിയിലെ പ്രമുഖ രാഷ്ട്രീയ സാന്നിധ്യമാണ്.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ വിജയിക്കില്ലെന്ന് നേരത്തെ ഗൗതമി പറഞ്ഞിരുന്നു. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവുമായി യാതൊരു ബന്ധവുമില്ലെന്ന് ഗൗതമി അഭിപ്രായപ്പെട്ടിരുന്നു. കോയമ്ബത്തൂര്‍ ബിജെപിക്ക് വേണ്ടി താന്‍ വോട്ട് ചെയ്യുമെന്നും ഗൗതമി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബംഗ്ലാദേശില്‍ വ്യാപക കലാപം അഴിച്ചുവിട്ട് മുസ്ലീം തീവ്രവാദ സംഘടനകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ബംഗ്ലാദേശില്‍ വ്യാപക കലാപം അഴിച്ചുവിട്ട് മുസ്ലീം തീവ്രവാദ സംഘടനകള്‍. വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്തു. കിഴക്കന്‍ ജില്ലയായ ബ്രഹ്മന്‍ബാരിയയില്‍ ഹിഫാസത് ഇ ഇസ്ലാം സംഘടനയുടെ നേതൃത്വത്തിലാണ് തീവണ്ടികള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായത്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളില്‍ 10 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവണ്ടി എന്‍ജിനും, കോച്ചുകളും കലാപകാരികള്‍ അടിച്ചു തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

You May Like

Subscribe US Now