ബിജെപിയ്ക്ക് തന്നെ വിലയ്‌ക്കെടുക്കാനാകില്ലെന്ന് കമല്‍ഹാസന്‍ ; തമിഴ്‌നാട്ടില്‍ മുന്നണി സാധ്യത ഇല്ലാതാക്കിയത് സിപിഎം

User
0 0
Read Time:2 Minute, 36 Second

ചെന്നൈ : കേരളാമുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമാണെങ്കിലും തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം മുന്നില്‍ നിന്നുള്ള മുന്നാം മുന്നണി സാധ്യതകള്‍ ഇല്ലാതാക്കിയത് സിപിഎം ആണെന്ന് കമല്‍ഹാസന്‍. ഇടതുപക്ഷവും കോണ്‍ഗ്രസും തന്നെ കുറച്ചു കണ്ടെന്നും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടതു പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെന്നും ഉലകനായകന്‍ പറഞ്ഞു. മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിനോടാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വ്യത്യാസമുള്ളതു കൊണ്ടാണ് കേരളാ മുഖ്യമന്ത്രിയെ ഇഷ്ടം. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും സഖ്യം ഉണ്ടായിരുന്നെങ്കില്‍ ഒരു മൂന്നാം മുന്നണിയായേനെയെന്നും ഇടത് പാര്‍ട്ടികളുമായി സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ട് എന്നും കമല്‍ഹാസന്‍ പറഞ്ഞു. ബിജെപിയ്ക്ക് തന്നെ ഒരു കാലത്തും പണം കൊടുത്തു വാങ്ങാനാകില്ലെന്നു തോന്നിയതിനാല്‍ ഇതുവരെ സമീപിച്ചിട്ടില്ല. അവരുമായി സഖ്യത്തിനില്ലെന്നും കമല്‍ പറഞ്ഞു. നടന്‍ രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുകള്‍ ഏത് കാലത്ത് എന്ത് ചെയ്താലും അതിലെല്ലാം രാഷ്ട്രീയമുണ്ടാകും, പക്ഷേ രജനീകാന്ത് ഫാല്‍ക്കേ പുരസ്‌കാരം അര്‍ഹിക്കുന്ന പ്രതിഭ തന്നെയാണെന്നും കമല്‍ പറഞ്ഞു. രജനിയുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് രജനീകാന്തിന് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അതേസമയം ബഹുമതി നേരത്തേ ബിജെപയ്‌ക്കൊപ്പം രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത രജനിയെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം

കോട്ടയം: ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് ശ്രമിച്ചത്. ഇവര്‍ക്കെതിരെ കുമരകം പൊലീസില്‍ പരാതി നല്‍കി. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ലതിക സുഭാഷ് മത്സരിക്കുന്നത്. ഇവരുടെ പ്രചാരണത്തിനുവേണ്ടി എത്തിയ കേരള ഷാഡോ കാബിനെറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നാണ് പരാതി. വാഹനത്തിലെത്തിയവര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും […]

You May Like

Subscribe US Now