ബിജെപി നേതാവിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു; കണ്ണ് ചൂഴ്ന്നു… മരത്തില്‍ കെട്ടിത്തൂക്കി

User
0 0
Read Time:3 Minute, 7 Second

റാഞ്ചി: 16കാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. 10ാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുണ്ട്. കണ്ണ് ചൂഴ്‌ന്നെടുത്തിരിക്കുന്നു. പ്രദേശത്തെ ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്തവളാണ് കൊല്ലപ്പെട്ടത്. ബുദ്ധബാര്‍ ഗ്രാമത്തിലാണ് ഇവരുടെ വീട്. പങ്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവസ്ഥലത്ത് നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇതിലെ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് യുവാവിനെ സംശയം തോന്നിയത്. പ്രദീപ് കുമാര്‍ സിങ് ധനുക് ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനാണ്. കൂട്ടുപ്രതികളുണ്ട് എന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

ജൂണ്‍ 7നാണ് പെണ്‍കുട്ടിയെ കാണാതായത്. ഉടനെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രദേശ വാസികളുടെ മൊഴിയെടുത്ത ശേഷം പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട് എന്ന് മൃതദേഹ പരിശോധനയില്‍ പോലീസിന് വ്യക്തമായി. ആത്മഹത്യ ചെയ്തതാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് മരത്തില്‍ കെട്ടിത്തൂക്കിയത് എന്ന് പോലീസ് സംശയിക്കുന്നു.

മൃതദേഹം പോലീസ് നിലത്തിറക്കി പരിശോധിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് മെദിനി റായ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ബുധനാഴ്ച വൈകീട്ട് സംസ്‌കാരം കഴിഞ്ഞു. പെണ്‍കൂട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പറയാന്‍ സാധിക്കൂ എന്ന് പോലീസ് പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കാണുന്നു; ചോക്‌സിയെ അനധികൃത കുടിയേ‌റ്റക്കാരനെന്ന് പ്രഖ്യാപിച്ച്‌ ഡൊമിനിക്ക, വൈകാതെ നാട് കടത്തിയേക്കും

ന്യൂഡല്‍ഹി: ഡൊമിനിക്കയില്‍ തടവില്‍ കഴിയുന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേ‌റ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇതോടെ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയ ചോക്‌സിയെ തിരികെ ഇന്ത്യയിലെത്തിക്കാനുള‌ള വഴി ഒന്നുകൂടി സുഗമമായി. രാജ്യത്ത് അതിക്രമിച്ച്‌ കടന്നതിനാണ് ഡൊമിനിക്ക സ‌ര്‍ക്കാര്‍ ചോക്‌സിയെ ജയിലിലടച്ചത്. ഇതിനെതിരെ കോടതിയില്‍ ജാമ്യത്തിനായി ശ്രമിക്കുകയായിരുന്നു ചോക്‌സി. മരുമകന്‍ ലളിത് മോദിക്കൊപ്പം 13,500 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസില്‍ പ്രതിയായതോടെയാണ് വജ്ര വ്യാപാരിയായ ചോക്‌സി […]

You May Like

Subscribe US Now