ബി.ജെ.പി​ യഥാര്‍ഥ കോവിഡ്​ സൂപര്‍ സ്​പ്രെഡറെന്ന്​ യശ്വന്ത്​ സിന്‍ഹ; എങ്ങനെയും വോട്ടുപിടിക്കല്‍ മാ​ത്രം ലക്ഷ്യം

User
0 0
Read Time:2 Minute, 21 Second

ന്യൂഡല്‍ഹി: രാജ്യത്ത്​ അതിവേഗം കോവിഡ്​ പടര്‍ത്തുന്ന ‘സൂപര്‍ സ്​പ്രെഡര്‍’ ആണ്​ ബി.ജെ.പിയെന്നതില്‍​ സംശയമില്ലെന്ന്​ മുന്‍ പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹ. ഏതു മാര്‍ഗങ്ങളുപയോഗിച്ചും വോട്ടുപിടിക്കല്‍ മാത്രമാണ്​ അതിന്‍റെ ഏക ലക്ഷ്യം. കോവിഡ്​ വ്യാപനം തടയാന്‍ വിവേപൂര്‍ണമായ എല്ലാ നിര്‍​േദശങ്ങളും അതിനാല്‍ തന്നെ ബി.ജെ.പി നിരസിക്കുന്നു. എന്നിട്ടും അഞ്ചു തെരഞ്ഞെടുപ്പിലും അത്​ തോല്‍ക്കുകയെന്നത്​ ദുരന്തമാണ്​ എന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്​.

കോവിഡ്​ അതിവേഗം പടരുകയാണെന്നും ആവശ്യത്തിന്​ ഓക്​സിജനും മരുന്നും പരിചരണം പോലുമില്ലാതെ ജനം ഈയാംപാറ്റകളെ പോലെ മരിച്ചൊടുങ്ങുകയാണെന്നും മോദിയെങ്കില്‍ പിന്നെ അത്​ സാധ്യമല്ലേയെന്നും സിന്‍ഹ മറ്റൊരു ട്വീറ്റില്‍ ചോദിക്കുന്നു. ബംഗാളില്‍ ബി.ജെ.പി 70 സീറ്റ്​ നേടുമെന്ന മമതയുടെ പ്രവചനം പോലും ശരിയല്ലെന്നും 53 സീറ്റില്‍ കൂടില്ലെന്നും അടുത്ത ട്വീറ്റില്‍ പരിഹസിക്കുന്നുണ്ട്​.

സിന്‍ഹയുടെ ബി.ജെ.പി കോവിഡ്​ ട്വീറ്റ്​​ വ്യാപകമായി റീട്വീറ്റ്​ ചെയ്യപ്പെടുന്നുണ്ട്​. ഇതിനകം 4,000 പേര്‍ അത്​ ലൈക്​ ചെയ്യുകയും ചെയ്​തു.

സിന്‍ഹയുടെ ട്വീറ്റിനു താഴെ നിരവധി പേരാണ്​ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ മാത്രമല്ല, ധാര്‍മിക പിന്തുണയും അവര്‍ക്ക്​ നഷ്​ടമാകുകയാണെന്നും ലോകം പരിഹാസത്തോടെ വീക്ഷിക്കുകയാണെന്നുമായിരുന്നു ഒരു ട്വീറ്റ്​. എന്നാല്‍, കടുത്ത ഭാഷയില്‍ സിന്‍ഹയെ വിമര്‍ശിക്കുന്നവരുമുണ്ട്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടന്‍ വിവേകിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തമിഴ് സിനിമാ താരം വിവേകിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകിന്റെ അകാല മരണം ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. ‘വിവേകിന്റെ തമാശകളും സൂക്ഷ്മമായ ഡയലോഗുകളും പ്രേക്ഷരെ രസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിവേകിന്റെ ജീവിതവും ഓരോ സിനിമകളും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാട്ടിയത്. വിവേകിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഹൃദയാഘാതം […]

You May Like

Subscribe US Now