ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച ; ബാബ അമന്‍ സിങ്ങിനെ നിഹാംഗ്​ ബഹിഷ്​കരിച്ചു

User
0 0
Read Time:2 Minute, 41 Second

ജലന്ദര്‍: കേന്ദ്ര കൃഷിമ​ന്ത്രി നരേന്ദ്ര സിങ്​ തോമറുമായി ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന്​ പിന്നാലെ ബാബ അമന്‍ സിങ്ങിനെ നിഹാംഗ്​ വിഭാഗം ബഹിഷ്​കരിച്ചു .ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച്‌​ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിഹാംഗ്​ വിഭാഗങ്ങളിലൊന്നിന്‍റെ തലവനാണ്​ ബാബ അമന്‍ സിങ്​. ബാബയും മന്ത്രി തോമറും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു . ഇരുവര്‍ക്കുമൊപ്പം ബി.ജെ.പി നേതാവ്​ സുഖ്​മീന്ദര്‍പാല്‍ സിങ്​ ഗരേവലും മുന്‍ പഞ്ചാബ്​ പൊലീസ്​ ഉദ്യോഗസ്​ഥനായ ഗുര്‍മീത്​ സിങ്​ പിങ്കിയുമു​ണ്ടായിരുന്നു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടതിന്​ പിന്നാലെ പൊലീസ്​ സേനയില്‍നിന്ന്​ പുറത്തുപോയയാളാണ്​ ഗുര്‍മീത്​ സിങ്​.

‘ഇന്നുമുതല്‍ അമന്‍ സിങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം എന്തു ചെയ്​താലും അത്​ പൊലീസ്​ ചോദ്യം ചെയ്യണം. ബി.ജെ.പി നേതാക്കളുമായി എന്തിന്​ കൂടിക്കാഴ്ച നടത്തിയെന്ന്​ പൊലീസ്​ അദ്ദേഹത്തോട്​ വടികൊണ്ട്​ മര്‍ദ്ദിച്ച്‌ ചോദിക്കണം. കൂടിക്കാഴ്ച സംബന്ധിച്ച്‌​ ആരോടും പറഞ്ഞിട്ടില്ല. എന്നിരുന്നാലും, ഞങ്ങള്‍ ലഖ്​ബീര്‍ സിങ്ങിനെ കൊലപ്പെടുത്തിയ നിഹാംഗിനെ പിന്തുണക്കും. അവര്‍ക്ക്​ നിയമസഹായം നല്‍കും’ -സിംഘു അതിര്‍ത്തിയില്‍ തമ്ബടിച്ചിരിക്കുന്ന നിഹാംഗ്​ ഗ്രൂപ്പിന്‍റെ തലവന്‍മാരിലൊരാളായ രാജാ രാജ്​ സിങ്​ പറഞ്ഞു.

അമന്‍ സിങ്​ പറയുന്നതെല്ലാം കള്ളമാണ് .ഞങ്ങളെല്ലാവരും തുറന്ന മനസുള്ള ആളുകളാണ്​. ബി.ജെ.പി നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്നോ, സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തില്‍ ഉള്‍പ്പെ​ട്ടെന്നോ കണ്ടെത്തിയാല്‍ ഞങ്ങളെ അവര്‍ക്ക്​ വെട്ടിനുറുക്കി നായ്​ക്ക്​ ഇട്ടുനല്‍കാം -രാജാ രാജാ സിങ്​ കൂട്ടിച്ചേര്‍ത്തു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്‍റെയും പ്രശാന്ത് മലവയലിന്‍റെയും ശബ്ദം പരിശോധിക്കും

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിന്‍റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെയും ശബ്ദം പരിശോധിക്കും. നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ഇരുവരും ഹാജരായി ശബ്ദ സാമ്ബിളുകള്‍ നല്‍കണം. വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകന്‍ സി. […]

You May Like

Subscribe US Now