Read Time:36 Second
ന്യൂഡല്‍ഹി: ബോളിവുഡ് താരം രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
നടനെ കൂടാതെ സംവിധായകന്, നിര്‍മാതാവ് എന്നീ നിലകളിലും രാജീവ് കപൂര്‍ തിളങ്ങിയിരുന്നു.
ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ് ഇദ്ദേഹം. ഋഷി കപൂറിന്റെയും രണ്‍ദീര്‍ കപൂറിന്റെയും സഹോദരന് കൂടിയാണ്.