ബോളിവുഡ് ചലച്ചിത്ര താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍

User
0 0
Read Time:1 Minute, 26 Second

മുതിര്‍ന്ന ചലച്ചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ഇന്ന് രാവിലെയാണ് മുംബയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 98വയസുള്ള നടന്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഇതേആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു.

പരിശോധനകള്‍ നടത്തിയ ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു.കഴിഞ്ഞ വര്‍ഷമായിരുന്നു കൊവിഡ് ബാധിച്ച്‌ താരത്തിന്‍റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടത് .

സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്. 1944ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ അഭിനയിക്കുന്നത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസ്‌നേഹം പ്രസംഗിച്ചവര്‍ ഇന്ന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകേണ്ട ഗതിയില്‍: സുരേന്ദ്രനെതിരെ വീണ്ടും കെ. മുരളീധരന്‍

കോഴിക്കോട്: ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍. ബിജെപി നേതാക്കളുടെ കൈയില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യസ്‌നേഹം പ്രസംഗിച്ച്‌ നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച്‌ ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും മുരളീധരന്‍ സുരേന്ദ്രനെതിരെ തുറന്നടിച്ചു. ആരോപണവിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി […]

You May Like

Subscribe US Now