ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഉത്തരവാദി ഭര്‍ത്താവ്: സുപ്രീം കോടതി

User
0 0
Read Time:1 Minute, 24 Second

ന്യൂഡെല്‍ഹി:  ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭര്‍ത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി. ഭാര്യയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് നല്‍കിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമര്‍ശം.

ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ ക്രികെറ്റ് ബാറ്റ്‌കൊണ്ട് അടിക്കാനും കത്തി കൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവും ബന്ധുക്കളും നിരന്തരമായി ആക്രമിക്കുന്നുവെന്നാണ് ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത കേസ്. ബന്ധുക്കളില്‍ നിന്നേല്‍ക്കുന്ന പരുക്കായാലും ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി ഭര്‍ത്താവാണ് ഉത്തരവാദിയെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വനിതാസ്ഥാനാര്‍ഥിയുണ്ടാകും, യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകും- മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാര്‍ട്ടിക്കുള്ളിലുള്ളത്. […]

You May Like

Subscribe US Now