ഭര്‍ത്താവിനും മക്കള്‍ക്കും അടക്കം കുടുംബത്തിന് വിഷം നല്‍കി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി; 4 പേര്‍ ഗുരുതരാവസ്ഥയില്‍

User
0 0
Read Time:4 Minute, 13 Second

ഭോപ്പാല്‍: ഭര്‍ത്താവിനും മക്കള്‍ക്കും ഉള്‍പ്പെടെ വീട്ടിലെ എല്ലാവര്‍ക്കും വിഷം നല്‍കിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭര്‍ത്താവിനും ചെറിയ മക്കള്‍ക്കും അടക്കം കുടുംബത്തിലെ ഏഴ് പേര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം ഒളിച്ചോടിയത്. ബറസോം പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

യുവതിയുടെ മക്കളുടെയും ഭര്‍ത്താവിന്‍റെയും ഭര്‍തൃസഹോദരന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് പറയുന്നതനുസരിച്ച്‌ യുവതിയുടെ ആദ്യഭര്‍ത്താവ് കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ മരിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിന്‍റെ ഇളയ സഹോദരനായ ചോട്ടു ഖാന്‍ എന്നയാളുമായി ബന്ധുക്കള്‍ ഇവരുടെ വിവാഹം നടത്തി. –

എന്നാല്‍ യുവതി ചോട്ടു ഖാന്‍റെ സഹോദരി ഭര്‍ത്താവ് ലോഖന്‍ ഖാന്‍ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് യുവതി കാമുകനുമായി ഒളിച്ചോടാന്‍ പദ്ധതിയിട്ടു. ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവര്‍ കുടുംബത്തിന് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷം ഒളിച്ചോടുകയായിരുന്നു.

36കാരിയുടെ രണ്ട് മക്കള്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദര ഭാര്യ എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ബറസോം പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുര്‍ജിത് സിംഗ് അറിയിച്ചിരിക്കുന്നത്, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നു തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തില്‍ ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിയെയും സംഭവത്തില്‍ കുറ്റക്കാരനായ 21കാരനെയും കെട്ടിയിട്ട് ചെയ്യിച്ച ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇതിലുള്‍പ്പെടും.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയെയും പ്രതിയെയും റോപ്പുകള്‍ ഉപയോഗിച്ച്‌ കെട്ടിയ ശേഷം ഗ്രാമത്തിലൂടെ നിര്‍ബന്ധപൂര്‍വം പരേഡ് ചെയ്യിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇരുവരെയും മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’വിളികള്‍ മുഴക്കിക്കൊണ്ടാണ് അതിക്രമം അരങ്ങേറുന്നത്. പെണ്‍കുട്ടിയെ പിന്നീട് പൊലീസുകാരെത്തിയാണ് രക്ഷപ്പെടുത്തിയതെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരിവിതരണം തടഞ്ഞ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. അരിവിതരണം തടഞ്ഞ നടപടിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുന്‍ഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യല്‍ അരി വിതരണം ആണ് തടഞ്ഞത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. സ്കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടിയാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വോട്ട് പിടിക്കാന്‍ വേണ്ടിയാണ് ഭക്ഷ്യക്കിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും ഇപ്പോള്‍ […]

You May Like

Subscribe US Now