ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 54 Second

മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം.

കാമുകന്‍റെ സഹായത്തോടെയാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു നാലുപേര്‍ കൂടി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്.

മഹാരാഷ്ട്ര പൊലീസില്‍ വനിതാ കോണ്‍സ്റ്റബിള്‍ സ്നേഹാല്‍ പാട്ടീല്‍ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇവരുടെ സഹപ്രവര്‍ത്തകന്‍ വികാസ് പഷ്തെയുമായി സ്നേഹാല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്നേഹാലിന്‍റെ ഭര്‍ത്താവ് പുണ്ടാലിക് ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് സ്നേഹാലും വികാസും ചേര്‍ന്ന് പാട്ടീലിനെ ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കിയത്. പാട്ടീലും പഷ്തെയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഫെബ്രുവരി 18 ന് മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ മസ്താന്‍ നാക്കയിലേക്ക് കൂട്ടിക്കൊണ്ടു പോയി റിക്ഷാ ഡ്രൈവറായ പുണ്ടാലിക്കിനെ കൊലപ്പെടുത്തുകയായിരുന്നു. പാട്ടീലും പഷ്തെയും മറ്റ് മൂന്ന് പേരും മാര്‍ച്ച്‌ മൂന്നിന് അറസ്റ്റിലായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെപിഎ മജീദിനെതിരെ തിരൂരങ്ങാടിക്ക്‌ വേണ്ട; ലീഗില്‍ പ്രതിഷേധം

കോഴിക്കോട്> മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെതിരെ ലീഗില്‍ പ്രതിഷേധം.തിരൂരങ്ങാടിയില്‍ മജീദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് എത്തി തങ്ങളെ പ്രതിഷേധം അറിയിച്ചു. മജീദിനെ മത്സരിപ്പിച്ചാല്‍ തോല്‍പ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.ബൂത്ത് തലത്തില്‍ പ്രവര്ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും മങ്കടക്കാരനെ തിരൂരങ്ങാടിക്ക് വേണ്ടെന്നും പ്രതിഷേധക്കാര്‍ അറയിച്ചു.

You May Like

Subscribe US Now