ഭര്‍ത്താവിന് മേലുള്ള പീഡനം : ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി

User
0 0
Read Time:3 Minute, 21 Second

ചെന്നൈ: ഭര്‍ത്താവിന് മേലുള്ള ഗാര്‍ഹികപീഡനത്തിന് ഭാര്യയെ ശിക്ഷിക്കാന്‍ നിയമമില്ലാതെ പോയത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ നിരീക്ഷിച്ചു.

ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ ഹര്‍ജിക്കാരന്‍റെ ആവശ്യം അംഗീകരിച്ച കോടതി സസ്പെന്‍ഷന്‍ റദ്ദാക്കി. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു.

“നിസ്സാര കാരണങ്ങളുടെ പേരില്‍ ലംഘിക്കാവുന്ന കരാറല്ല വിവാഹം. അത് വിശുദ്ധമായ ഒന്നാണ്. പുതിയ തലമുറ ഇത് മനസ്സിലാക്കണം. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന 2005-ലെ ഗാര്‍ഹികപീഡന നിയമം നിലവില്‍വന്നതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു”. -ജസ്റ്റിസ് വൈദ്യനാഥന്‍ നിരീക്ഷിച്ചു.

അസഹിഷുണതയും അഹന്തയും പാദരക്ഷകള്‍ പോലെ വീടിനുപുറത്ത് ഉപേക്ഷിക്കേണ്ടതാണെന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ മനസ്സിലാക്കണമെന്നും മറിച്ചായാല്‍ കുട്ടികള്‍ക്കുപോലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു .

ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് 2020 ഫെബ്രുവരിയില്‍ കുടുംബകോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചന ഉത്തരവിന് നാലുദിവസം മുമ്ബ് ഭാര്യ ഡോക്ടര്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോലിയില്‍നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയിരുന്നു. വിവാഹ മോചനക്കേസില്‍ വിധിയുണ്ടാകുമെന്ന് മനസ്സിലാക്കിയ ഭാര്യ ഭര്‍ത്താവിനെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഗാര്‍ഹികപീഡന പരാതി നല്‍കിയതെന്ന് വ്യക്തമാണെന്ന് മദ്രാസ് കോടതി നിരീക്ഷിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രിയങ്കയുടെ ആത്മഹത്യ; ഉണ്ണി രാജന്‍ പി ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നു; കാരണം തേടി കുടുംബം

തിരുവനന്തപുരം: വെമ്ബായത്ത് പീഡനത്തെതുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ നടന്‍ ഉണ്ണി .പി രാജന്‍ പി ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ നേരത്തെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പൊലീസ് വിശദീകരണം. അതേസമയം ശാന്തയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രിയങ്കയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 25നാണ് ഉണ്ണി രാജന്‍ പി. ദേവിനെ അറസ്റ്റു […]

You May Like

Subscribe US Now