ഭാരത് ബന്ദിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

User
0 0
Read Time:2 Minute, 28 Second

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 27ന് നടക്കുന്ന ഭാരത് ബന്ദിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരിങ്കൊടി പ്രധിഷേധം ശക്തമായി. ബിജെപി നേതാക്കള്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പൊറുതിമുട്ടിയ രാജ്യത്തെ തൊഴിലാളികളും വീട്ടമ്മമാരും വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രധിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഈ സംസ്ഥാനങ്ങളില്‍ പ്രാദേശിക കര്‍ഷകര്‍ ബിജെപി നേതാക്കള്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ കരിങ്കൊടി പ്രധിഷേധം നടത്തിയിരുന്നു.

രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ കിസാന്‍ ജാഗൃതി അഭിയാന്‍ രണ്ടാം ദിവസങ്ങളിലേക്ക് കടന്നു . കിസാന്‍ ജാഗൃതി അഭിയാനില്‍ രണ്ട് ദിവസങ്ങളിലായി എട്ട് കിസാന്‍ സമ്മേളനങ്ങള്‍ നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

ഭാരത് ബന്ദിന്റെ പ്രചാരണാര്‍ത്ഥം പാട്നയില്‍ ബൈക്ക് റാലിയും കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ അ​വി​ശ്വാ​സം; ബി​ജെ​പി പി​ന്തു​ണ​ച്ചേ​ക്കും

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​നെ​തി​രേ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം ഇ​ന്നു ച​ര്‍​ച്ച​യ്ക്കെ​ടു​ക്കും. രാ​വി​ലെ 11നു ​കൗ​ണ്‍​സി​ല്‍ ഹാ​ളി​ലാ​ണു ച​ര്‍​ച്ച​യും തു​ട​ര്‍​ന്നു വോ​ട്ടെ​ടു​പ്പും. 52 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ല്‍ അ​വി​ശ്വാ​സം പാ​സാ​ക​ണ​മെ​ങ്കി​ല്‍ 27 പേ​രു​ടെ പി​ന്തു​ണ വേ​ണം. എ​ല്‍​ഡി​എ​ഫി​ന് 22ഉം ​ബി​ജെ​പി​ക്ക് എ​ട്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. യു​ഡി​എ​ഫി​ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ള്‍​പ്പെ​ടെ 22 അം​ഗ​ങ്ങ​ളു​മു​ണ്ട്. അ​വി​ശ്വാ​സ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ചേ​ക്കും. രാ​ഷ്‌​ട്രീ​യ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ അ​വി​ശ്വാ​സ പ്ര​മേ​യം ച​ര്‍​ച്ച​യ്ക്കെ​ടു​ക്കാ​ന്‍ […]

You May Like

Subscribe US Now