ഭീ​മ-​കൊ​റേ​ഗാ​വ്​ കേസ് ; വ​ര​വ​ര​റാ​വുവിന്റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വിധി ഇന്ന്

User
0 0
Read Time:3 Minute, 11 Second

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ല്‍ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വു ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ബോംബെ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്​​ച വി​ധി പ്രഖ്യാപിക്കും.ആ​രോ​ഗ്യ​വാ​നാ​യി ജീ​വി​ക്കാ​നു​ള്ള വ​ര​വ​ര​റാ​വുവിന്റെ മൗ​ലി​കാ​വ​കാ​ശം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച്‌​ അ​ദ്ദേ​ഹ​ത്തി‍െന്‍റ ഭാ​ര്യ പി. ​ഹേ​മ​ല​ത ന​ല്‍​കി​യ ഹര്‍​ജി​യി​ല്‍ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്. ഷി​ന്‍​ഡെ, മ​നീ​ഷ്​ പി​താ​ലെ എ​ന്നി​വ​രു​ടെ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ വി​ധി പ​റ​യും.

ക​ഴി​ഞ്ഞമാസം ഒ​ന്നി​നാ​ണ്​ കേസില്‍ വാ​ദ​പ്ര​തി​വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം റാ​വു നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.അതെ സമയം വ​ര​വ​ര​റാ​വു സു​ഖം പ്രാ​പി​ച്ച​താ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ച​തു​​പോ​ലെ മ​റ​വി രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ്​ നാ​നാ​വ​തി ആ​ശു​പ​ത്രി കോ​ട​തി​ക്ക്​വിശദീകരണം ​ ന​ല്‍​കി​യ​ത്. എന്നാല്‍ മ​റ​വി രോ​ഗ​ത്തെ​ക്കു​റി​ച്ച്‌​ വി​ദ​ഗ്ധ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ തീ​ര്‍​ത്ത്​ പ​റ​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി.

ആശുപത്രി റി​പ്പോ​ര്‍​ട്ട്​ പ​രി​ഗ​ണി​ച്ച്‌​ വ​ര​വ​ര​റാ​വു​വി​നെ ത​ലോ​ജ ജ​യി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കോ ജെ.​ജെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പ്രി​സ​ണ്‍ വാ​ര്‍​ഡി​ലേ​ക്കോ മാ​റ്റ​ണ​മെ​ന്നാ​ണ്​ ദേശീയ അന്വേഷണ ഏജന്‍സിയുടെ യു​ടെ വാ​ദം. അതെ സമയം റാവുവിന് മ​റ​വി​രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്ന്​ നേ​ര​ത്തേ ജെ.​ജെ, സെന്‍റ്​ ജോ​ര്‍​ജ്​ ആ​ശു​പ​ത്രി​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യി​രു​ന്നു. ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യാ​ല്‍ റാ​വു​വി‍െന്‍റ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും വ​ഷ​ളാ​കു​മെ​ന്നും ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ ജാ​മ്യം ന​ല്‍​കി വീ​ട്ടി​ല്‍ പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ റാ​വു​വി‍െന്‍റ അ​ഭി​ഭാ​ഷ​ക​രാ​യ ആ​ന​ന്ദ്​ ഗ്രോ​വ​റും, ഇ​ന്ദി​ര ജ​യ്സി​ങ്ങും വാ​ദി​ച്ച​ത്.ജ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നാ​ണ്​ റാ​വു​വി‍െന്‍റ നി​ല വ​ഷ​ളാ​യ​തെ​ന്നും അ​വ​ര്‍ ആരോപിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കും; സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സമരത്തിന്റെ മൂന്നാം ഘട്ടം ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിനായി സമരകേന്ദ്രമായ സിംഘു അതിര്‍ത്തിയില്‍ യോഗം ചേരും.ദേശീയപാത ഉപരോധിക്കല്‍, ടോള്‍ പ്ലാസ തുറന്നുകൊടുക്കില്‍, ട്രാക്ടര്‍ റാലി, ട്രെയിന്‍ ഉപരോധം, കിസാന്‍ മഹാപഞ്ചായത്തുകള്‍ തുടങ്ങിയവ സമരത്തിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ നടത്തിയിരുന്നു. പുതിയ നിയമങ്ങളില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ശക്തമായ സമരം പ്രഖ്യാപിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. അതേസമയം അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ കിസാന്‍ […]

You May Like

Subscribe US Now