ഭോപ്പാലിലും ഇന്‍ഡോറിലും ജബല്‍പ്പൂരിലും ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍: തീരുമാനവുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍

User
0 0
Read Time:2 Minute, 46 Second

ഭോപ്പാല്‍: കഴിഞ്ഞ ഒരാഴ്ചയായി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി മദ്ധ്യപ്രദേശ്. അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. നാളെ ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പ്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഏകദിന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളില്‍ എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണ്‍ ആയിരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എല്ലാ ശനിയാഴ്ചകളിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ എല്ലാ നഗരങ്ങളിലും പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. അവശ്യ സേവനങ്ങളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളിലെയും എല്ലാ സ്‌കൂളുകളും കോളേജുകളും ഈ മാസം 31 വരെ അടച്ചിടും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1140 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഡോറില്‍ 309 പേര്‍ക്കും ഭോപ്പാലില്‍ 272 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2,73,097 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 7 മരണവും സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച്‌ മദ്ധ്യപ്രദേശില്‍ മരിച്ചവരുടെ എണ്ണം 3901 ആയി ഉയര്‍ന്നു. 556 പേര്‍ ഇന്നലെ രോഗമുക്തി നേടി. സംസ്ഥാനത്തെ 52 ജില്ലകളിലെ നാലെണ്ണത്തില്‍ കഴിഞ്ഞ ദിവസം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭോപ്പാല്‍, ഗ്വാളിയോര്‍, ഉജ്ജൈന്‍, ചിന്ദ്വാര, ഖണ്ട്വ, ഷാജാപൂര്‍, ഉമരിയ എന്നിവിടങ്ങളിലാണ് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കമ്യൂണിസ്റ്റ് പാര്‍ട്ടി കാരണമാണ് കേരളത്തില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചിരിക്കുന്നത്; തേജസ്വി സൂര്യ

കൊച്ചി : ഇന്ന് രാജ്യത്ത് ജനങ്ങളെ മുന്നിലേയ്ക്ക് നയിക്കുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപി ആണെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷനും കര്‍ണാടക എം.പി.യുമായ തേജസ്വി സൂര്യ. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന നിരവധി പേര്‍ക്കാണ് ബിജെപി മുന്നേറാന്‍ അവസരം നല്‍കുന്നതെന്നും തേജസ്വി സൂര്യ പറഞ്ഞു. ഇന്ന് വിദ്യാസമ്ബന്നരായ എല്ലാ യുവാക്കളും കേരളത്തിന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നത്. അത് കേരളത്തില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞത് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കാലടിയില്‍ നടന്ന ചടങ്ങിലാണ് […]

You May Like

Subscribe US Now