മംഗളൂറില്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രപരിസരത്ത് വിവാഹം; അനുമതിയില്ലാതെ നടത്തിയ ചടങ്ങില്‍ കേസെടുത്ത് പൊലീസ്

User
0 0
Read Time:1 Minute, 35 Second

മംഗളൂറു: ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രപരിസരത്ത് വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് മംഗളൂറു പൊലീസ്. മംഗളൂറു പൊലീസും മംഗളൂറു സിറ്റി കോര്‍പറേഷന്‍ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്. മംഗളൂറില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.

ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘിച്ച്‌ വിവാഹം നടന്നത്. കോവിഡ് വ്യാപനം മൂലം മംഗളൂറില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നാല് വിവാഹ ചടങ്ങുകള്‍ ഒരു ദിവസം നടന്നത്.

വിവാഹ ചടങ്ങ് നടത്തിയവര്‍ക്കെതിരെ കര്‍ണാടക പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃതര്‍ എത്തി തടയുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരത്ത് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്തെ നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലയില്‍ സ്വര്‍ണ പണിക്കാരനായ മനോജിന് സാമ്ബത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പ്രാഥമിക സൂചനകള്‍ അനുസരിച്ച്‌ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മനോജിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷം ഉള്ളില്‍ ചെന്നാണ് […]

You May Like

Subscribe US Now