മകനെ കാണാനെത്തിയപ്പോള്‍ സുരക്ഷിതമായി കാറിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനോട് നന്ദി പറഞ്ഞ് ശാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

User
0 0
Read Time:2 Minute, 4 Second

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാനെത്തിയപ്പോള്‍ സുരക്ഷിതമായി കാറിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനോട് നന്ദി പറഞ്ഞ് ബോളിവുഡ് സൂപെര്‍ താരം ശാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസമാണ് ശാരൂഖ് മകനെ കാണാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തിയത്. ജയിലിന് മുന്നില്‍ ഷാരൂഖിന്റെ ആരാധകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു.

നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് മുംബൈ പൊലീസും പേഴ്‌സണല്‍ സെക്യൂരിറ്റി ജീവനക്കാരും ശാരൂഖിനെ ജയിലിലെത്തിച്ചത്. എന്നാല്‍, തിരികെ വരുമ്ബോള്‍ തിരക്ക് മൂലം ശാരുഖിന് കാറിനടുത്തേക്ക് എത്താനായില്ല. ഇതിനിടെ അടുത്തുണ്ടായിരുന്ന മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ സഹായത്തിനായി എത്തുകയായിരുന്നു.

ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ശാരൂഖ് ഖാന്‍ കാറിനടുത്തേക്ക് എത്തിയത്. കാറിനടുത്തേക്ക് എത്താന്‍ സഹായിച്ച ഉദ്യോഗസ്ഥനോട് താരം നന്ദി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. കാറില്‍ കയറുന്നത് മുമ്ബ് തിരിഞ്ഞ് നിന്ന് ശാരൂഖ് നീല ഷര്‍ട്ടിട്ട മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനോട് നന്ദി പറയുകയായിരുന്നു.

ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ മിനിറ്റുകള്‍ മാത്രമാണ് ശാരൂഖിന് അനുമതി നല്‍കിയിരുന്നത്. ആര്യനെ കണ്ട് ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ഒക്‌ടോബര്‍ 26ന്

മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26 ന് നടക്കും.സമയക്രമത്തില്‍ മാറ്റമില്ലെന്നും ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് അറിയിച്ചു. പി.എസ്.സി അസി: എഞ്ചിനിയര്‍ (സിവില്‍ ) പരീക്ഷകള്‍ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച്‌ തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. ഒക്ടോ: 23 ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്.പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്.

You May Like

Subscribe US Now