മതപരിവര്‍ത്തനം‍ തടയുന്ന നിയമം പാസാക്കി യോഗി ആദിത്യനാഥ് ‍സര്‍ക്കാര്‍

User
0 0
Read Time:2 Minute, 33 Second

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയാനുള്ള ബില്‍ പാസാക്കി. നിയമവിരുദ്ധമായ മതപരിവര്‍ത്തനം തടയല്‍ ബില്‍ 2021 ശബ്ദവോട്ടോടെയാണ് നിയമസഭയില്‍ പാസാക്കിയത്.

ബില്‍ നിയമസഭയിലെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ ഒരാളെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു സ്വകാര്യകാര്യമാണെന്നും അങ്ങിനെയിരിക്കെ മതപരിവര്‍ത്തന നിയമം നടപ്പിലാക്കുന്നത് ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും കോണ്‍ഗ്രസിലെ ആരാധനാ മിശ്ര വാദിച്ചു.

പുതിയ നിയമം ഭരണഘടനയുടെ അന്തസത്തയ്‌ക്കെതിരാണെന്നായിരുന്നു ബിഎസ്പിയുടെ ലാല്‍ജി വര്‍മ്മ വാദിച്ചത്. പെണ്‍കുട്ടികളെ വിവാഹം വഴി മതപരിവര്‍ത്തനത്തിലേക്ക് കൊണ്ടുപോകുന്ന സംഭവങ്ങള്‍ ധാരാളമായി നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. പലരും ഈ ഒരു ലക്ഷ്യത്തോടെ അവരുടെ പേരും മതവും മറച്ചുവെക്കുന്ന സ്ഥിതിവിശേഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കവിതര്‍ക്കങ്ങളുടെ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കി. നവമ്ബറില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം പ്രഖ്യാപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ആളുകളുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതോടെ യോഗി സര്‍ക്കാര്‍ പുതിയ നിയമത്തിനായി ഓര്‍ഡിനന്‍സ് ഇറക്കി.

ലവ് ജിഹാദ് നിയമപ്രകാരം വിവാഹത്തിന് വേണ്ടി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം നടത്തിയതായി തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും. മാത്രമല്ല ഇത് ജാമ്യമില്ലാത്ത കുറ്റമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന്

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് നാലരയ്ക്ക് വിജ്ഞാന്‍ ഭവനില്‍ വച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ 6നാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തില്‍ തന്നെ നടക്കും. ഏപ്രില്‍ 6നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 2 നാണ് വോട്ടെണ്ണല്‍ നടക്കുക. മാര്‍ച്ച്‌ 12നാണ് കേരളത്തില്‍ വിജ്ഞാപനം നടക്കുക. മാര്‍ച്ച്‌ 20നാണ് സൂക്ഷ്മ […]

You May Like

Subscribe US Now