മതപ്രചാരകര്‍ മറ്റു മതങ്ങളെ അവമതിക്കാന്‍ പാടില്ല; ഭഗവത്ഗീതയെ അവഹേളിച്ച പാസ്റ്റര്‍മാരുടെ ഹര്‍ജി തള്ളി ഹൈക്കോടതി

User
0 0
Read Time:2 Minute, 6 Second

ബെംഗളൂരു: ഏതെങ്കിലും ഒരു മതത്തെ അവഹേളിക്കാന്‍ ഇതര മതങ്ങള്‍ക്ക് അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഏതെങ്കിലും ഒരു മതപ്രചാരകര്‍ മറ്റു മതങ്ങളെ അവമതിക്കാനും പാടില്ല, ജസ്റ്റിസ് എച്ച്‌.പി. സന്ദേശ് വിധിച്ചു. ഭഗവത്ഗീതയേയും ഖുറാനെയും അവഹേളിച്ച രണ്ടു പാസ്റ്റര്‍മാര്‍ക്കെതിരെ എടുത്ത കേസ് തള്ളാന്‍ വിസമ്മതിച്ചുള്ള വിധിയിലാണ് പരാമര്‍ശം. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

തന്റെ മതം പ്രചരിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യാം. പക്ഷെ, ഇതര മതങ്ങളെ അവര്‍ ഇകഴ്ത്തരുത്, കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ ഒരു യുവതിയാണ് ഹര്‍ജി നല്‍കിയത്. ഒരു ദിവസം രണ്ട് പാസ്റ്റര്‍മാര്‍ യുവതിയുടെ വീട്ടില്‍ എത്തി ലഘുലേഖകള്‍ നല്‍കി. ക്രിസ്തുമതത്തെപ്പറ്റി പറഞ്ഞ് ക്രമേണ യുവതിയുടെ മതത്തെപ്പറ്റി മോശമായി പറയാന്‍ തുടങ്ങി. മറ്റൊരു മതവും തങ്ങളുടെ മതത്തോളം വരില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ യുവതി ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പാസ്റ്റര്‍മാര്‍ ഭഗവത്ഗീതയേയും ഖുറാനെയും അപഹസിച്ചുവെന്നു കാട്ടി പരാതി നല്‍കി

. തുടര്‍ന്ന് മതവികാരം വൃണപ്പെടുത്തിയതിന് പോലീസ് പാസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷിച്ച്‌ കുറ്റപത്രവും സമര്‍പ്പിച്ചു. മതം പ്രചരിപ്പിക്കാനുള്ള തങ്ങളുടെ മൗലികാവകാശം ലംഘിക്കുന്നതാണ് കേസെന്നും അതിനാല്‍ തള്ളണമെന്നും കാട്ടി ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ചികിത്സക്ക് പ്രാധാന്യം നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം; മറ്റു രോഗികള്‍ ദുരിതത്തില്‍

കോ​ഴി​ക്കോ​ട്: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ് മ​റ്റു രോ​ഗി​ക​ള്‍ കൂ​ടു​മ്ബോ​ഴും ഡോ​ക്ട​ര്‍​മാ​രി​ല്‍ പ​കു​തി​യും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ ത​ന്നെ. ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ 50 ശ​ത​മാ​നം ഡോ​ക്ട​ര്‍​മാ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രി​ല്‍ പ​കു​തി​യും പി.​ജി ഡോ​ക്ട​ര്‍​മാ​രി​ല്‍ പ​കു​തി പേ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​ണം. അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ​യും പ​ള്‍​മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ​യും 40 ശ​ത​മാ​നം ഡോ​ക്ട​ര്‍​മാ​രെ​യും […]

You May Like

Subscribe US Now