മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു; രാഹുലിനും ഉവൈസിക്കുമെതിരെ പരാതിയുമായി ബി.ജെ.പി എം.എല്‍.എ

User
0 0
Read Time:2 Minute, 1 Second

ന്യൂഡല്‍ഹി: ഗാസിയാബാദില്‍ വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അസദുദ്ദീന്‍ ഉവൈസിയും മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്​ ബി.ജെ.പി എം.എല്‍.എയുടെ പരാതി. ലോനിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ന​ന്ദകിഷോര്‍ ഗുജ്ജാറാണ്​ പൊലീസില്‍ പരാതി നല്‍കിയത്​. ​വയോധികനെ ആക്രമിക്കുന്നതി​െന്‍റ വിഡിയോ പങ്കു​വെച്ച്‌​ ത​​െന്‍റ നിയമസഭ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ഇരുവരും ശ്രമിക്കുന്നുവെന്നാണ്​ എം.എല്‍.എയുടെ പരാതി.

സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ്​ ഇരുവരും ശ്രമിക്കുന്നത്​. വയോധികന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ഹിന്ദു-മുസ്​ലിം പ്രശ്​നമായി ചിത്രീകരിച്ച്‌​ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ്​ ഇരുവരുടേയും ശ്രമം. രണ്ട്​ മുസ്​ലിം യുവാക്കളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്​. വയോധികന്‍ ആക്രമിക്കപ്പെടുന്നതി​െന്‍റ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ച്‌​ കലാപമുണ്ടാക്കാനാണ്​ ശ്രമമെന്നും എം.എല്‍.എ ആരോപിക്കുന്നു. ബോളിവുഡ്​ നടി സ്വര ഭാസ്​കറിനെതിരെയും എം.എല്‍.എ പരാതി നല്‍കിയിട്ടുണ്ട്​.

മുസ്​ലിം ​വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്​ മൂന്ന്​​ പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്ന്​ ഗാസിയാബാദ്​ ജില്ല എസ്​.എസ്​.പി അമിത്​ പതാക്​ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട്​ ഒമ്ബത്​ പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്നോടൊപ്പം നില്‍ക്കുമെന്ന് കണ്ണടച്ച്‌ വിശ്വസിച്ചവര്‍ പോലും നേരം വെളുത്തപ്പോള്‍ തള്ളിപ്പറഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം : പാര്‍ട്ടിയില്‍ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ കണ്ണടച്ച്‌ വിശ്വസിച്ചവരും തന്നോടൊപ്പം തലേദിവസം വരെ നിന്നവരും ഒരു സുപ്രഭാതത്തില്‍ തന്നെ തള്ളിപറഞ്ഞത് വിശ്വസിക്കാനായില്ലെന്നും ചെന്നിത്തല പറഞ്ഞു. മാതൃഭൂമിയോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ‘പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ച്‌ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കുമ്ബോള്‍ ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാം. എന്നാല്‍ എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ എം.എല്‍.എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറഞ്ഞു. അതെന്നെ […]

You May Like

Subscribe US Now