“മമത ധിക്കരിച്ചു”; കേന്ദ്രം-ബംഗാള്‍ പോര്‍ വീണ്ടും, ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവ്

User
0 0
Read Time:1 Minute, 28 Second

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജി മടങ്ങിയതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പോരുതുടങ്ങി. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച്‌ 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കുപോയി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചു. പ്രധാനമന്ത്രി യോഗത്തിനെത്തി അരമണിക്കൂറോളം കഴിഞ്ഞാണ് മമതയെത്തിയതെന്നും ആരോപണമുണ്ട്.

ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവര്‍ മാത്രമാണ് അവലോകനയോഗത്തില്‍ അവശേഷിച്ചത്. രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപന്‍ ബന്ദോപാധ്യായയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്ക്ഡൗണിനിടെ വിദേശമദ്യം കടത്തി; സിപിഎം നേതാവ് അറസ്റ്റില്‍, മയക്കുമരുന്നുമാഫിയയുടെ കണ്ണിയെന്ന് സംശയം

ചാരുംമൂട്: വിദേശമദ്യം നാട്ടിലെത്തിച്ച സി പി എം പ്രവര്‍ത്തകനും മാവേലിക്കര മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ യുവാവ് അറസ്റ്റില്‍. ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം വിദേശമദ്യം കത്തിയ ആസാദിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ലിറ്റര്‍ വിദേശമദ്യവും ഇയാളുടെ പക്കലുണ്ടായിരുന്നു. വിദേശമദ്യവുമായി ആസാദ് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന കടുപ്പിച്ചത്. തൃശൂര്‍ […]

You May Like

Subscribe US Now