മരണം പിടിച്ചു കെട്ടാനാകാതെ ഡല്‍ഹി ; പുറത്തു വരുന്നത് ഏറ്റവും ഉയര്‍ന്ന കണക്കുകള്‍

User
0 0
Read Time:2 Minute, 36 Second

ന്യൂഡല്‍ഹി: രാജ്യത്ത്​ കൊറോണ ​ൈവറസ്​ രണ്ടാം തരംഗത്തില്‍ വിറച്ച്‌​ ഡല്‍ഹി. രാജ്യതലസ്​ഥാനത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ്​ കോവിഡ്​ മൂലം മരണത്തിന്​ കീഴടങ്ങിയത്​. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്​. മരണനിരക്ക്​ ഉയര്‍ന്നതോടെ ഡല്‍ഹിയിലെ ശ്​മശാനങ്ങള്‍ക്ക്​ പുറത്ത്​ മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ നീണ്ട നിരയാണ്​. അടിയന്തരമായി കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്​ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. മധ്യ ഡല്‍ഹിയിലെ ലോധി റോഡ്​ ശ്​മശാനത്തില്‍ ദിവസവും 75ഓളം മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നത്​. നേരത്തേ ഇത്​ 15 മുതല്‍ 20 വരെയായിരുന്നു. ഇപ്പോള്‍ ഇരട്ടിയിലും അധികമായി.

അതിനാല്‍​ ​േടാക്കണ്‍ സംവിധാനം ഏര്‍പ്പെടു​ത്തിയതായി ശ്​മശാന നടത്തിപ്പുകാരനായ മനീഷ്​ പറയുന്നു. ഓക്​സിജന്‍ ക്ഷാമമാണ്​ ഡല്‍ഹി നേരിടുന്ന പ്രതിസന്ധിക്ക്​ കാരണം. മിക്ക ആശുപത്രികളിലും രോഗികളെകൊണ്ട്​ നിറഞ്ഞതോടെ ഓക്​സിജന്‍ ക്ഷാമം ​രൂക്ഷമായി. 24 മണിക്കൂറിനിടെ 24,235 പേര്‍ക്കാണ്​ ഡല്‍ഹിയില്‍ കോവിഡ്​ സ്​ഥിരീകരിച്ചത്​. പോസിറ്റിവിറ്റി നിരക്ക്​ 33 ശതമാനമായി ഉയര്‍ന്നു. 97,977പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചിരുന്നു.

രാജ്യത്ത്​ നാളെ മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക്​ വാക്​സിനേഷന്‍ ആരംഭിക്കും. അടുത്ത ഘട്ട വാക്​സിനേഷന്‍ ആരംഭിക്കാന്‍ മതിയായ വാക്​സിനുകള്‍ സംസ്​ഥാനത്തിന്​ ലഭിച്ചിട്ടില്ലെന്ന്​ ആരോഗ്യമ​ന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വാക്​സിന്‍ നിര്‍മാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടതായും മന്ത്രി അറിയിച്ചു. സംസ്​ഥാനത്ത്​ 18 വയസിന്​ മുകളിലുള്ളവര്‍ക്കും വാക്​സിന്‍ സൗജന്യമായിരിക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി ലുക്‌ഔട് നോടീസ് പുറത്തിറക്കി

കൊച്ചി: പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനായി ലുക്‌ഔട് നോടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ് നോടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതി ഉടന്‍ പിടിയിലാകുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡി വൈ എസ് പിമാരടങ്ങുന്ന ഇരുപതംഗ […]

You May Like

Subscribe US Now