മഹാത്മാഗാന്ധിയുടെ സ്മരണകള്‍ നിറയുന്ന ആദ്യത്തെ പ്രദര്‍ശന ശാല രാജ്യത്തിന് സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 56 Second

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട അപൂര്‍വ്വ രേഖകകള്‍ അടങ്ങുന്ന ആദ്യത്തെ പ്രദര്‍ശന ശാല രാജ്യത്തിന് സമര്‍പ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലാണ് പ്രദര്‍ശന ശാല ഉദ്ഘാടനം ചെയ്തത്.

മഹാത്മാ ഗാന്ധിയുടെ ജീവിതവും സ്വാതന്ത്ര്യ സമരവും അടങ്ങുന്ന വിവിധ കാലഘട്ട ത്തിലെ എല്ലാ രേഖകളും പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ ആദ്യകേന്ദ്രമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട 4.5 കോടി പേജുകളിലായി വിശദീകരിക്കപ്പെടുന്ന രേഖകളുടെ അതിവിപുലമായ പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധിയും നിസ്സഹകരണ പ്രസ്ഥാനവും എന്ന പേരിലാണ് പ്രദര്‍ശനം.

ദേശീയ പുരാവസ്തു വകുപ്പിന്റെ ശേഖരത്തില്‍ 18 കോടി പേജുകളുള്ള ചരിത്രരേഖകളാണ് ആകെയുള്ളത്. ഇന്ത്യയുടെ എല്ലാ രാഷ്ട്രപതിമാരുടെ ചരിത്രം, വിവിധ കാലഘട്ടങ്ങളിലെ ഭൂപടങ്ങള്‍, രാജ്യം പാസ്സാക്കിയ ബില്ലുകള്‍, കരാറുകള്‍, ഉടമ്ബടികള്‍, അപൂര്‍വങ്ങളായ കയ്യെഴുത്തുപ്രതികള്‍, പുരാതന ലിഖിതങ്ങള്‍, ഭരണാധികാരികളുടേയും രാജാക്കന്മാരുടേയും വ്യക്തിപരമായ വിശേഷങ്ങള്‍ എന്നിങ്ങനെ നിരവധി രേഖകളാണ് പുരാവസ്തുവകുപ്പിന്റെ കൈവശമുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയില്‍: ഹോം നഴ്സ് അറസ്റ്റില്‍

ആലപ്പുഴ: ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്ബനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മ (78) യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്സിന്റെ മര്‍ദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി. – തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരുക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയച്ചതിനെ […]

You May Like

Subscribe US Now