മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 28 Second

മുംബൈ | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവിലെ സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. 8-15 ദിവസം വരെ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ലോക്ക്ഡൗണ്‍ ആവശ്യമുണ്ടോയെന്നത് ജനങ്ങളുടെ സമീപനത്തിന് അനുസരിച്ച്‌ നില്‍ക്കും. എട്ട് ദിവസത്തേക്ക് ഉത്തരവാദിത്തതോടെ പെരുമാറിയാല്‍ അക്കാര്യം നമുക്ക് തീരുമാനിക്കാനാകും. ലോക്ക്ഡൗണ്‍ വേണ്ടായെന്നുള്ളവര്‍ മാസ്‌ക് ധരിക്കും. അല്ലാത്തവര്‍ ധരിക്കില്ല. അതുകൊണ്ട് മാസ്‌ക് ധരിക്കൂ, ലോക്ക്ഡൗണിനോട് നോ പറയൂവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കൊവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അണ്‍ലോക്ക് ചട്ടങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക, കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

കാസര്‍കോട്: അണ്‍ലോക്ക് ചട്ടങ്ങള്‍ കണക്കിലെടുക്കാതെ കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച്‌ കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്നാണ് പരക്കെയുള്ള ആരോപണം. കോവിഡ് നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു.ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും […]

You May Like

Subscribe US Now