മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ്; പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നു

User
0 0
Read Time:2 Minute, 21 Second

ബംഗളൂരു: മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക. ബംഗളൂരു നഗരത്തില്‍ പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിന് പിന്നാലെയാണ് മ്യൂക്കര്‍മൈക്കോസിസ് രോഗം പിടിപെടുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 1500ലധികം പേര്‍ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ രോഗം ബാധിച്ച്‌ 52 പേര്‍ മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയെയും ആശങ്കയിലാഴ്ത്തി ഫംഗസ് ബാധ പടരുന്നത്.

നിരവധി രോഗികള്‍ ഫംഗസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതായി ബംഗളൂരുവിലെ ഡോക്ടര്‍മാര്‍ പറയുന്നു. ബംഗളൂരുവില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ധന്‍ ഡോ. സുശീന്‍ ദത്ത് പറയുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം ഉയരുകയാണ്. ശരാശരി 25 രോഗികളാണ് ചികിത്സ തേടി എത്തുന്നതെന്നും സുഷീന്‍ ദത്ത് പറയുന്നു.

ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. സ്റ്റിറോയിഡിന്റെ അമിത ഉപയോഗവും അനിയന്ത്രിതമായ പ്രമേഹവുമാണ് ഫംഗസ് ബാധയ്ക്ക് കാരണം. ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ചെലവ് കൂടുതലാണ്. ഏഴാഴ്ചയോളം ചികിത്സയില്‍ തുടരേണ്ടി വരുന്നതിനാല്‍ വലിയ തുക ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ; അന്യ സംസ്ഥാന ലോട്ടറികള്‍ക്ക് സംസ്ഥാനത്ത് വിലക്ക് തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചുകൊണ്ടുള‌ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്‌റ്റേ റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിച്ച്‌ സര്‍ക്കാര്‍ മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സാന്റിയാഗോ മാര്‍ട്ടിന്റെ പാലക്കാട്ടുള‌ള ഫ്യൂച്ചര്‍ ഗെയിം സൊല്യൂഷന്‍സ് കമ്ബനിയ്ക്ക് വില്‍പന അനുമതി നല്‍കി. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി […]

You May Like

Subscribe US Now