മഹാ കുംഭമേളക്കിടെ സ്വകാര്യ ലാബ് നടത്തിയത് വ്യാജ കോവിഡ് പരിശോധന ; അന്വേഷണത്തിന് നിര്‍ദേശം

User
0 0
Read Time:1 Minute, 47 Second

ഹരിദ്വാര്‍: മഹാ കുംഭമേളക്കിടെ സ്വകാര്യ ലാബ് നടത്തിയത് വ്യാജ കോവിഡ് പരിശോധനകളാണെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കുംഭമേളക്കെത്തിയവരില്‍ നടത്തിയ കോവിഡ് പരിശോധന വെറും പേപ്പറില്‍ മാത്രമാണെന്ന ആരോപണം ഉയര്‍ന്നതോടെ ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

മഹാ കുംഭമേളക്കിടെ കോവിഡ് റാന്‍ഡം പരിശോധനക്കായി 13 സ്വകാര്യ ലാബുകളെ ആരോഗ്യ വകുപ്പും, ഒമ്ബത് സ്വകാര്യ ലാബുകളെ കുംഭമേള സംഘാടകരും ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍, ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിന്റെ പരിശോധനകളാണ് വിവാദമായത്. ഈ ലാബ് കൃത്യമായ പരിശോധന നടത്തിയില്ലെന്നും വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നെന്നുമാണ് പരാതി.

ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിക്കുക. 15 ദിവസത്തിനകം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.

ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ നടന്ന മഹാ കുംഭമേളയില്‍ 70 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് ഏകദേശ കണക്ക്. ഉത്തരാഖണ്ഡിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കോവിഡ് വ്യാപനം ഉയര്‍ന്നുനിന്ന സമയത്തായിരുന്നു ഇത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഷിംലയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

ഷിംല: ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തിന് കോവിഡ് കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്ക്. സംസ്ഥാന അതിര്‍ത്തിയായ പര്‍വാണുവില്‍ സഞ്ചാരികളുടെ വന്‍ തിരക്കും ഗതാഗത കുരുക്കും അനുഭവപ്പെടുന്നു. കോവിഡ് ഇ-പാസ് ഉള്ളവരെ മാത്രമാണ് പോലീസ് അതിര്‍ത്തിയിലൂടെ ഇപ്പോള്‍ കടത്തിവിടുന്നത്. വടക്കേ ഇന്ത്യയില്‍ ചൂട് കനത്തതോടെ ഇതിന് ശമനം തേടി ആളുകള്‍ ഷിംലയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.

You May Like

Subscribe US Now