മാസ്​ക്​ ധരിക്കുന്നത്​ 50 ശതമാനം പേര്‍ മാത്രം; കൃത്യമായി ധരിക്കുന്നത്​ 100ല്‍ ഏഴുപേരും; ആശങ്കയോടെ രാജ്യം

User
0 0
Read Time:2 Minute, 34 Second

രാജ്യത്ത്​ കൊവിഡ്​ വ്യാപനം രൂക്ഷമായി തുടരു​മ്ബോഴും 50 ശതമാനം പേര്‍ മാസ്​ക്​ ധരിക്കുന്നില്ലെന്ന്​ പഠനം. 50 ശതമാനം പേര്‍ മാത്രമാണ്​ മാസ്ക്​ ധരിക്കുന്നതെങ്കില്‍ ശരിയായ രീതിയില്‍ മാസ്​ക്​ ധരിക്കുന്നത്​ അതില്‍ 14 ശതമാനം മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട പഠനത്തി​െന്‍റ കണ്ടെത്തലുകള്‍ ആരോഗ്യ മന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.

100 പേരില്‍ ഏഴുപേര്‍ മാത്രമാണ്​ ശരിയായ രീതിയില്‍ കൃത്യമായി മാക്​സ്​ ധരിക്കുന്നത്​. മറ്റുള്ളവര്‍ താടിയും വായും മറച്ചുമാത്രമേ മാസ്​ക്​ ധരിക്കാറുള്ളൂ. കൊവിഡ്​ 19നെ തടയാനുള്ള പ്രാഥമികമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലും ഭൂരിഭാഗം പേരും ലംഘിക്കുകയാണെന്ന്​ കൊവിഡ്​ അവലോകന യോഗത്തിന് ശേഷം​ ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2000 പേരില്‍ 25 ദിവസം നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തലുകള്‍​. രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ കൃത്യമായി കൊവിഡ്​ മാനദണ്ഡം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.

ഒരാള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍, അവര്‍ക്ക്​ ഒരു മാസത്തിനുള്ളില്‍ 406 പേര്‍ക്ക്​ രോഗം പകര്‍ന്നുനല്‍കാനാകും. അതിനാല്‍ തന്നെ കോവിഡ്​ പ്രതിസന്ധി കാലത്ത്​ ഏറ്റവും പ്രധാനം ഈ സാമൂഹിക വാക്​സിനാണെന്നും ജോയിന്‍റ്​ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കൊവിഡ്​ പകര്‍ച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന്​ കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ പരാമര്‍ശം. ​കൊറോണ വൈറസി​ന്​ വായു കണികകളിലൂടെ 10 മീറ്റര്‍ വരെ വ്യാപിക്കാന്‍ കഴിയുമെന്നതിനാല്‍ അടച്ചിട്ട പ്രദേശങ്ങളില്‍ വായുസഞ്ചാരവും സാമൂഹിക അകലവും പാലിക്കണമെന്നായിരുന്നു നിര്‍ദേശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭവാനിപ്പൂരില്‍ നിന്ന് ജനവിധി തേടാന്‍ മമത; സിറ്റിംഗ് എം എല്‍ എ സൊവാന്‍ ദേവ് രാജി വയ്ക്കും

നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചു വന്ന ഭവാനിപ്പൂര്‍ സീറ്റിലാവും മമത വീണ്ടും ജനവിധി തേടുക. ഈ സീറ്റില്‍ നിന്നും വിജയിച്ച്‌ മന്ത്രിയായ സൊവന്‍ ദേബ് ചാറ്റര്‍ജി മമതയ്ക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു. നേരത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും നന്ദിഗ്രാമില്‍നിന്ന് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം എല്‍ […]

You May Like

Subscribe US Now