മുംബൈ ബാര്‍ജ് അപകടം: ഒരു മലയാളി മരിച്ചു, ആകെ കണ്ടെത്തിയത് 38 മൃതദേഹങ്ങള്‍, 37 പേര്‍ക്കായി തിരച്ചില്‍

User
0 0
Read Time:2 Minute, 41 Second

മുംബൈ: മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു മലയാളി മരിച്ചു. വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന നേരത്തെ രക്ഷപെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജോമിഷ് ജോസഫിന്‍റെ മരണം വിവരം പുറത്ത് വരുന്നത്. ബാര്‍ജി ആകെ 29 മലയാളികളാണ് ഉണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനം നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ദുരന്തത്തില്‍ മരിച്ച 37 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് നാവികസേന അറിയിക്കുന്നത്. ഇതുവരെ 188 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഇനിയും 38 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളത്.

അതിശക്തമായി വീശിയടിച്ച ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മുബൈ തീര്‍ത്ത് നങ്കുരമിട്ടിരുന്ന പാപ്പാ 305 എന്ന ബാര്‍ജ് മുങ്ങിയത്. വലിയ തോതിലുള്ള തിരമാലകള്‍ വീശിയടിക്കുന്നതിനാല്‍ ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. ഐ‌എന്‍‌എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി തുടങ്ങിയ നാവികസേന കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും എന്തുകൊണ്ടാണ് ബാര്‍ജ് പ്രക്ഷുബ്ധമായ പ്രദേശത്ത് തുടര്‍ന്നതെന്ന് അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. ബാര്‍ജിലെ ഉദ്യോഗസ്ഥരുടെ മരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പോലീസ് അപകട മരണ റിപ്പോര്‍ട്ട് (എ.ഡി.ആര്‍) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നു, ഭീഷണിയായി ബ്ളാക്ക് ഫംഗസും

തിരുവനന്തപുരം : സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. എന്നാല്‍ പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ബ്ളാക്ക് ഫംഗസും ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതിയ വൈറസ് വഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു, ഇതില്‍ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. അതേസമയം നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും ,മറ്റ് ജില്ലകളില്‍ ലോക്ക് […]

You May Like

Subscribe US Now