മുകുള്‍ റോയിക്ക് ഗംഭീര സ്വീകരണമൊരുക്കി തൃണമൂല്‍; കൂടുതല്‍ പേര്‍ മടങ്ങിവരുമെന്ന് അറിയിച്ച്‌ മമത

User
0 0
Read Time:2 Minute, 36 Second

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ബിജെപി മുന്‍ ദേശിയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയിക്ക് മമത ഒരുക്കിയത് ഗംഭീര സ്വീകരണം. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ തനിക്കും മകന്‍ ശുബ്രന്‍ഷുവിനും ലഭിച്ച വരവേല്‍പ്പ് കണ്ട് റോയി വികാരഭരിതനായി.പഴയകാല സഹപ്രവര്‍ത്തകരെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച റോയി ബിജെപിയില്‍ ആര്‍ക്കും തുടരാനാകില്ലെന്നും പറഞ്ഞിരുന്നു.

മുകുള്‍ റോയി വീട്ടിലേക്ക് മടങ്ങിയെത്തി. മറ്റുള‌ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകന്‍ ആയിരുന്നില്ല. മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പ്രതികരിച്ചു. മാത്രമല്ല പാര്‍ട്ടിവിട്ട് ബിജെപിയില്‍ പോയ കൂടുതല്‍പേര്‍ തിരികെ വരുമെന്നും മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. പഴയതെല്ലാം പരിശുദ്ധവും വിലപിടിപ്പുള‌ളതുമാണെന്ന് മമത അഭിപ്രായപ്പെട്ടു.

കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയെ തുട‌ര്‍ന്നാണ് പണ്ട് ബിജെപിയിലേക്ക് മുകുള്‍ റോയി പോയതെന്നും മമത പറഞ്ഞു. നാരദാ കേസില്‍ പ്രതിയാക്കപ്പെട്ട ശേഷം ബിജെപിയുമായി അത്ര രസത്തിലായിരുന്നില്ല മുകുള്‍ റോയി. കേസില്‍ പങ്കുള‌ള മുന്‍ തൃണമൂല്‍ നേതാവും ഇപ്പോള്‍ ബിജെപി അംഗവുമായ സുവേന്ദു അധികാരിയെ കേസില്‍ പ്രതിചേ‌ര്‍ത്തതുമില്ല. ഇലക്ഷന്‍ പ്രചാരണ സമയത്തും മുകുള്‍ റോയി തിരികെയെത്തുന്നതിന്റെ ചില സൂചനകള്‍ മമത നല്‍കിയിരുന്നു. സുവേന്ദുവിന്റെയത്ര മോശക്കാരനല്ല മുകുള്‍ എന്ന് മമത പ്രസംഗിച്ചിരുന്നു.

ബിജെപിയുടെ സംസ്‌കാരം ബംഗാളിന് അനുകൂലമല്ലെന്നും താന്‍ പാര്‍ട്ടിയില്‍ ശ്വാസം മുട്ടി കഴിയുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട മുകുള്‍ റോയ് ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവ് മമതാ ബാനര്‍ജിയാണെന്നും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ മനോരോഗിയായ മകന്‍ അമ്മയെ കൊലപ്പെടുത്തി. വരന്തരപ്പള്ളി കച്ചേരിക്കടവില്‍ കിഴകൂടല്‍ പരേതനായ ജോസിന്‍റെ ഭാര്യ മണി എന്ന എല്‍സി (74) ആണ് മരിച്ചത്. ഇവരുടെ മകന്‍ ജോര്‍ജിനെ (44) വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് എല്‍സിയെ വെട്ടേറ്റ് മരിച്ച നിലയില്‍ അയല്‍വാസിയായ സ്ത്രീ കണ്ടെത്തിയത്. ഉടന്‍ തന്നെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിലും അറിയിച്ചു. സംഭവം നടക്കുമ്‌ബോള്‍ ജോര്‍ജും എല്‍സിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. […]

You May Like

Subscribe US Now