“മുഖ്യമന്ത്രിയുടെ അവസ്​ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക” എ. രാജയുടെ പ്രസ്​താവനക്കെതിരെ പളനിസ്വാമി

User
0 0
Read Time:2 Minute, 32 Second

ചെന്നൈ: ഡി.എം.കെ എം.പി എ. രാജയുടെ പ്രസ്​താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി രംഗത്തെത്തി.

ഡി.എം.കെ നേതാവ്​ എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന പ്രസ്​താവനയാണ്​ വിവാദമായത്​. നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞെന്ന്​ സ്റ്റാലിനെ വിളിച്ചപ്പോള്‍ ‘അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്​’ എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയായിരുന്നു ഇ.പി.എസിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം.

‘മുഖ്യമന്ത്രിയുടെ അവസ്​ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്‍റെ മാതാവ്​ ഒരു ഗ്രാമത്തിലാണ്​ ജനിച്ചത്​. അവര്‍ ഒരു കര്‍ഷകസ്​ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്​തു. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമര്‍ശം എത്രത്തോളം വെറുപ്പ്​ നിറഞ്ഞതായിരുന്നു. അത്തരം ആളുകള്‍ അധികാരത്തിലെത്തിയാല്‍ സ്​ത്രീകളുടെ കാര്യമെന്താകുമെന്ന്​ ചിന്തിച്ചുനോക്കൂ. സ്​ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച്‌​ ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം’ -ഇ.പി.എസ്​ പറഞ്ഞു.

ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരില്‍ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തി​ല്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്​ പൊലീസ്​ രാജക്കെതിരെ കേസെടുത്തിരുന്നു. എ.ഐ.എ.ഡി.എം​.കെ ചീഫ്​ ഇലക്​ടറല്‍ ഓഫിസര്‍ക്ക്​ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടി. എ. രാജയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ തമിഴ്നാട്ടില്‍ പ്രതിഷേധം ആളികത്തുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ കയ്യാങ്കളി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കല്ലറ പാട്ടറയില്‍ ഡി വൈ എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു ഡി എഫിന്റെ കല്ലറ പഞ്ചായത്ത് പ്രചാരണ പരിപാടി പാട്ടറയില്‍ സമാപിച്ചശേഷമായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡി വൈ എഫ് ഐ പ്രവര്‍ത്തകനും സംഭവത്തില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്‌നാസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ […]

You May Like

Subscribe US Now