മുന്നൂറിലധികം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്​ത്​ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌​ ഭീഷണിപ്പെടുത്തി ;35 കാരന്‍ അറസ്​റ്റില്‍

User
0 0
Read Time:2 Minute, 41 Second

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ മുന്നൂറ്റമ്ബതോളം സ്ത്രീകളെ വാട്​സ്​ആപിലൂടെ വിഡിയോ കോള്‍ ചെയ്​ത്​ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച 35 കാരന്‍ അറസ്​റ്റില്‍. ബല്ലിയ സ്വദേശിയായ ശിവ്​ കുമാര്‍ വര്‍മയാണ്​ യു.പി പൊലീസിന്‍റെ വിമണ്‍ പവര്‍ ലൈനിന്റെ പിടിയിലായത്​.

വിഡിയോ കോളിലൂടെ അശ്ലീലം കാണിച്ച ശേഷം അവ റെക്കോഡ്​ ചെയ്​ത്​ ക്ലിപ്പുകള്‍ കാണിച്ച്‌​ ഭീഷണിപ്പെടുത്തിയതായും സ്​ത്രീകളുടെ പരാതിയില്‍ ആരോപിക്കുന്നു .ശിവകുമാര്‍ ബി.എ ബിരുദധാരിയാണ്​ . ബല്ലിയ ജില്ലയിലെ ഗര്‍വാര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ സ്​റ്റേഷനറി കട നടത്തുകയാണ്​ ഇയാള്‍. പതിനഞ്ചോളം ജില്ലകളിലെ 350 ഒാളം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്യുകയും അപമാനിക്കുകയും ചെയ്​തതായി പൊലീസ്​ വെളിപ്പെടുത്തുന്നു .

ഏഴു ഫോണുകളും നിരവധി സിം കാര്‍ഡുകളും ഇയാളില്‍ നിന്ന്​ പൊലീസ്​ പിടികൂടി . ​കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖ്​​നോവില്‍നിന്നാണ്​ ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്​.

സ്​റ്റേഷനറി കടയിലെ ജോലിക്ക്​ ശേഷം ഇയാള്‍ റാന്‍ഡമായി നമ്ബര്‍ തെരഞ്ഞെടുക്കുകയും ട്രൂകോളറിലൂടെ സ്​ത്രീകളുടേതാണെന്ന്​ ഉറപ്പുവരുത്തുകയും ചെയ്യും. സ്​ത്രീകളുടേതാണെങ്കില്‍ ഇയാള്‍ വിഡിയോ കോള്‍ ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യും -പൊലീസ്​ പറയുന്നു .

‘നഗ്​നനായ ശേഷമായിരിക്കും ഇയാള്‍ ഫോണ്‍ വിളിക്കുക. സ്​ത്രീകള്‍ കോളെടുത്ത്​ നിമിഷങ്ങള്‍ക്കകം ഇയാള്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ്​ ചെയ്യും.​ ഫോണ്‍ കട്ട്​ ചെയ്യു​മ്ബോള്‍ റെക്കോര്‍ഡ്​ ചെയ്​ത ദൃശ്യങ്ങള്‍ കാണിച്ച്‌​ ഭീഷണിപ്പെടുത്തും. ഭര്‍ത്താവിനും കുടുംബത്തിനും മറ്റും അയച്ചുനല്‍കുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സ്​ത്രീകള്‍ പരാതി നല്‍കാന്‍ തയാറാകാറില്ലെന്നും നമ്ബര്‍ മാറ്റുകയാണ്​ പതിവെന്നും പൊലീസ്​ ചൂണ്ടിക്കാട്ടുന്നു 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദ്യാര്‍ത്ഥികളുടെ ജീവന്‍വെച്ച്‌ പന്താടരുത്, സര്‍വകലാശാല പരീക്ഷ മാറ്റിവെയ്ക്കണം:കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും നല്കിയിട്ടില്ല.ഇത് സര്‍ക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ന്യായമാണ്. വൈകുന്നേരങ്ങളില്‍ ചാനലുകളില്‍ വന്ന് […]

You May Like

Subscribe US Now