മുന്‍ മുഖ്യമന്ത്രിക്ക് സീറ്റില്ല; നാരായണ സ്വാമിയെ ഒഴിവാക്കി പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

User
0 0
Read Time:3 Minute, 22 Second

പുതുച്ചേരി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. അതേസമയം രാജിവെച്ച മുന്‍മുഖ്യമന്ത്രി വി.നാരായണസ്വാമി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചില്ല. നാരായണ സ്വാമി ഇത്തവണ മത്സരിക്കില്ലെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ഡു റാവു വ്യക്തമാക്കി.

“മുന്‍മുഖ്യമന്ത്രി വി.നാരായണ സ്വാമി 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനും സംഘാനത്തിനും മേല്‍നോട്ടം വഹിക്കും,” ദിനേശ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളില്‍ 14 എണ്ണത്തിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യാനം മണ്ഡലത്തിലാണ് സ്ഥാനാര്‍ഥി സംബന്ധിച്ച്‌ ഇതുവരെ അന്തിമ തീരുമാനത്തിലെത്തത്തത്. കോണ്‍ഗ്രസ് വിട്ട് എന്‍ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മല്ലടി കൃഷ്ണ റാവുവിന്റെ ശക്തി കേന്ദ്രമാണ്.

ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനെ സ്റ്റാലിന്‍ നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഹൈക്കമാന്‍ഡ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിശേഷിപ്പിച്ചിരുന്ന നേതാവായിരുന്നു നാരായണസ്വാമി. അതേസമയം നാരായണസ്വാമിയെ ഒഴിവാക്കിയതിനെതിരെ പുതുച്ചേരി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയെന്നും സീറ്റ്‌ നല്‍കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.

2016ലും നാരായണ സ്വാമി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെ ഹൈക്കമാന്‍ഡ് ഇടപ്പെട്ടാണ് നാരായണ സ്വാമി മുഖ്യമന്ത്രിയായത്. ഇതിനെതിരായ അമര്‍ഷമാണു പുകഞ്ഞ് പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതിനും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും കാരണമായത്. നാരായണ സാമിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ വിമര്‍ശനമുയര്‍ത്തിയാണു പല എംഎല്‍എമാരും പാര്‍ട്ടി വിട്ടത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍

ന്യൂഡല്‍ഹി: നടുറോഡില്‍ മകന്റെ അടിയേറ്റ് വീണ് വയോധികയായ അമ്മ മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ച്ച വൈകിട്ടടോടെയാണ് സംഭവം നടന്നത്. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന സ്ത്രീയാണ് മകന്റെ അടിയേറ്റ് മരിച്ചത്. മകന്റെ അടിയേറ്റ് അവ്താര്‍ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അയല്‍വാസികളുമായി പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകന്‍ അമ്മയെ കൊല്ലുന്നതില്‍ ചെന്നവസാനിച്ചത്. അയല്‍വാസിയുടെ വീടിന് മുന്നില്‍ അവ്താര്‍ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയില്‍ മകന്‍ […]

You May Like

Subscribe US Now