മുസ്ലിം മന്ത്രിമാരോട് ശിവസേന നേതൃത്വത്തിലുള്ള മഹരാഷ്ട്ര സര്‍ക്കാരില്‍ നിന്നും രാജിവെക്കാന്‍ ആവശ്യപ്പെട്ട് അബു അസ്മി

User
0 0
Read Time:2 Minute, 0 Second

മുംബൈ: ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ മുസ്ലിങ്ങളായ മുഴുവന്‍ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി.

മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിയെ എതിര്‍ത്തുകൊണ്ട് ഉദ്ദവ് താക്കറെ നടത്തിയ പ്രസംഗമാണ് വിവാദമാവുന്നത്. ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ ശിവസൈനികര്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ അവരെക്കുറിച്ച്‌ അഭിമാനിക്കുന്നു എന്ന അച്ഛന്‍ ബാല്‍ താക്കറേയുടെ പ്രസ്താവന ഉദ്ദവ് താക്കറെ സഭയില്‍ അഭിമാനത്തോടെ ഉദ്ധരിച്ചിരുന്നു. എന്നാല്‍ ബാബറി മസ്ജിദ് പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെയാണ് ഉദ്ദവ് താക്കറെ ഈ നടപടിയെ അനുകൂലിച്ച്‌ സംസാരിച്ചതെന്നായിരുന്നു അബു ആസ്മിയുടെ ആരോപണം.

മുഖ്യമന്ത്രിയാണെന്ന കാര്യം മറന്ന്, ശിവസേന നേതാവാണ് എന്ന രീതിയിലാണ് ഉദ്ദവ് താക്കറേ പ്രതികരിച്ചതെന്നും അബു ആസ്മി പറഞ്ഞു. അബു ആസ്മിയുടെ സമാജ് വാദി പാര്‍ട്ടിയും മഹാവികാസ് അഘാദി സര്‍ക്കാരിന്‍റെ ഭാഗമാണ്. താക്കറെ നിയമസഭയില്‍ അമ്ബലങ്ങളെക്കുറിച്ചും പള്ളികളെക്കുറിച്ചും പരാമര്‍ശിക്കുന്നത് പൊതുമിനിമം പരിപാടിയുടെ ലംഘനമാണെന്നും അബു ആസ്മി ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തു വിടും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് ശേഷം ആറ് മണിയോട് കൂടിയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. എഐസിസിയുമായും ആലോചിച്ച ശേഷം ഒറ്റ ഘട്ടമായാണ് പട്ടിക പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുമോ എന്നത് നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് […]

You May Like

Subscribe US Now