മെഹുല്‍ ചോസ്‌കിയെ കൊണ്ടുവരാന്‍ ഇന്‍ഡ്യ അയച്ച ഖത്വര്‍ എയര്‍വേസ് വിമാനം വെറുകയ്യോടെ മടങ്ങി; വിട്ടുകിട്ടല്‍ അനിശ്ചിതത്വത്തില്‍

User
0 0
Read Time:2 Minute, 53 Second

ന്യൂഡെല്‍ഹി: വായ്പാതട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോസ്‌കിയെ ഡൊമിനികയില്‍ നിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്‍ഡ്യ അയച്ച ഖത്വര്‍ എയര്‍വേസ് വിമാനം വെറുംകയ്യോടെ മടങ്ങി. ഡൊമിനിക്കയിലെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനം മടങ്ങുന്നത്.

മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി അതീവരഹസ്യമായി ഉദ്യോഗസ്ഥര്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്വര്‍ എക്സിക്യൂടിവ് ഫ് ളൈറ്റ് എ 7 സി ഇ ഇ വിമാനത്തില്‍ യാത്ര തിരിക്കുന്നത്. ഡൊമിനികയിലെ മാരിഗോടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്സിയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഏഴുദിവസമാണ് വിമാനം കാത്തുകിടന്നത്.

ചോക്സിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈകോടതി വ്യാഴാഴ്ച മാറ്റിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂണ്‍ മൂന്നിന് രാത്രി 8.09ന് മെല്‍വില്ലെ ഹാള്‍ എയര്‍പോര്‍ടില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതായാണ് റിപോര്‍ട്. എന്നാല്‍ ചോസ്‌കിയെ തിരികെ കൊണ്ടുവരുന്നതിനായി പോയ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇന്‍ഡ്യന്‍ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല.

ഇരുകൂട്ടരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കേസ് പരിഗണിക്കുന്നതിനുളള പുതിയ തീയതി ജഡ്ജ് ബെര്‍ണീ സ്റ്റീഫെന്‍സണ്‍ തീരുമാനിക്കൂവെന്ന് ആന്റിഗ്വ ന്യൂസ് റൂം റിപോര്‍ട് ചെയ്തിട്ടുണ്ട്.

വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചത്. ആരാണ് ചോക്സിയെ ഡൊമിനികയിലേക്ക് കൊണ്ടുവന്നത് എന്ന വിഷയം ഉന്നയിച്ച്‌ പ്ലകാര്‍ഡുകളുയര്‍ത്തി നിരവധി പേര്‍ റോസോയിലെ ഹൈകോടതി കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

ചോക്സിയുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മെഹുല്‍ ചോക്സിയെ ഹാജരാക്കാന്‍ ഡൊമിനികന്‍ കോടതി സര്‍കാറിന് നിര്‍ദേശം നല്‍കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിന്റെ വിശദാംശങ്ങള്‍ തേടിയാണ് റെയ്ഡ്. കണ്ണൂര്‍ പള്ളിക്കുന്നിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്‌. സംസ്ഥാന ഖജനാവില്‍നിന്ന് ഒരു കോടി രൂപയിലധികം ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു […]

You May Like

Subscribe US Now