മോദിയുടെ സന്ദര്‍ശനം; തമിഴ്​നാട്ടില്‍ ‘ഗോ ബാക്ക്​ മോദി’ പ്രതിഷേധം, 60 പേര്‍ അറസ്റ്റില്‍

User
0 0
Read Time:2 Minute, 37 Second

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്​നാട്​ സന്ദര്‍​ശനത്തോടനുബന്ധിച്ച്‌​ പ്രതിഷേധം. കര്‍ഷകരും മറ്റു സംഘടനകളും രംഗത്തെത്തി. ​’ഗോ ബാക്ക്​ മോദി’ മുദ്രാവാക്യം വിളിച്ച്‌​ പ്രതിഷേധിച്ച 60 പേരെ കോയമ്ബത്തൂര്‍ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്ലക്കാര്‍ഡുകളും കറുത്ത കൊടികളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്ര​ിക്കെതിരെ പ്രതിഷേധിച്ച 10 സ്​​ത്രീകള്‍ അടക്കം 60പേരെയാണ്​ കോയമ്ബത്തൂര്‍ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തില്‍ യുദ്ധക്കുറ്റങ്ങളില്‍ ശ്രീലങ്കക്കെതിരെ യു.എന്‍ കൗണ്‍സല്‍ പ്രമേയം പാസാക്കിയപ്പോള്‍ അയല്‍രാജ്യമായ ഇന്ത്യ വിട്ടുനിന്നതിനെതിരെയായിരുന്നു പ്രതിഷേധം.​മോദിയുടെയും ശ്രീലങ്കന്‍ ​േ​നതാവ്​ മഹിന്ദ രാജപക്​സയുടെയും ചിത്രങ്ങള്‍ പതിച്ച്‌​ ‘മോദി എഗെയ്​ന്‍സ്റ്റ്​ തമിഴ്​’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതി​േഷധം.

ബി.ജെ.പി തമിഴ്​നാട്​ ​അധ്യക്ഷന്‍ എല്‍. മുരുകന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണാര്‍ഥം ചൊവ്വാഴ്ച രാവിലെ ധരാപുരത്ത്​ മോദിയെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു പ്രതിഷേധം.

ധരാപുരത്ത്​ കര്‍ഷകരുടെ നേതൃത്വത്തിലും മുദ്രവാക്യം വിളികളുമായി പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്രത്തിന്‍റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൂടാതെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്​തു.

​െതരഞ്ഞെടുപ്പിന്​ മുന്നോടിയായി ചൊവ്വാഴ്ച കേരളം, തമിഴ്​നാട്​, പുത​ുച്ചേരി എന്നിവിടങ്ങളിലാണ്​ മോദിയുടെ പ്രചാരണം. രാവിലെ പാലക്കാ​ട്ടെ പ്രചാരണ പരിപാടികള്‍ക്ക്​ ശേഷം തമിഴ്​നാട്ടിലേക്ക്​ തിരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിയെയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി: യു.പി സര്‍ക്കാരിനെപോലെ പിണറായി പെരുമാറുന്നു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെയും ബി.ജെ.പിയേയും കടന്നാക്രമിച്ച്‌ പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തിലും കള്ളക്കടത്തിലുമാണ് ശ്രദ്ധിക്കുന്നതെന്നും യു.പി സര്‍ക്കാരിനെപോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും പ്രിയങ്ക ആരോപിച്ചു. എന്നാല്‍ യഥാര്‍ഥ സ്വര്‍ണം ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കൊല്ലം കരുനാഗപള്ളിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.അക്രമത്തിന്റെയും അഴിമതിയുടേയും രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. വാളയാര്‍ കേസില്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു.വര്‍ഗീയ വിഭജനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. തമാശപോലും ഉള്‍ക്കൊള്ളാന്‍ […]

You May Like

Subscribe US Now