മോദിയെ കൊന്ന് ജയിലില്‍ പോകണം; ഭീഷണിയുമായി 22 കാരന്‍; അറസ്റ്റ്

User
0 0
Read Time:1 Minute, 34 Second

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 22കാരനായ സല്‍മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലുമെന്ന് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ ഖജുരി ഖാസ് പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താന്‍ ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് സല്‍മാന്‍ ജാമ്യത്തിലിറങ്ങിയതെന്നും ജയിലില്‍ മടങ്ങിപ്പോകുന്നതിനായാണ് പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം ഇയാളെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തീരദേശ മേഖലയ്ക്ക് 11,000 കോടിയുടെ പാക്കേജ്; കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരം

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയ്ക്ക് 11000 കോടിയുടെ പാക്കേജ്. തീരസംരക്ഷണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് തീരമേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തീരദേശ സ്‌കൂളുകളുടെയും തീരദേശ മത്സ്യവിപണികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഈ പദ്ധതികള്‍ ഉള്‍പ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നാലു വര്‍ഷം കൊണ്ട് നടപ്പാക്കുക. കടലാക്രമണത്തിന് ശാസ്ത്രീയ പരിഹാരവും ബജറ്റ് ലക്ഷ്യമിടുന്നു. 1500 കോടി ഇതിനായി അനുവദിക്കും. തീരസംരക്ഷണത്തിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള […]

You May Like

Subscribe US Now