യാസ് ചുഴലിക്കാറ്റ്: മുന്‍കരുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍, ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

User
0 0
Read Time:3 Minute, 15 Second

ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത് ഷായും ഉന്നതതല ഉദ്യോ​ഗസ്ഥരും യോ​ഗത്തില്‍ പങ്കെടുക്കും. നാവിക സേനയുടെ നാലു കപ്പലുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. യാസ് മേയ് ഇരുപത്തിയാറിന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരും. അന്ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡീഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തെക്കുകിഴക്കന്‍-മദ്ധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ കേരളത്തില്‍ മേയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മേയ് 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് ‘യാസ്’ എന്ന പേരു നിര്‍ദേശിച്ചത് ഒമാനാണ്. പേര്‍ഷ്യനില്‍ മുല്ലപ്പൂ എന്നാണ് ഇതിനര്‍ഥം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി​ല്‍​പ​ത്ര വി​വാ​ദം: ഗ​ണേ​ഷ് കു​മാ​റി​ന് പി​ന്തു​ണ​യു​മാ​യി ശ​ര​ണ്യ മ​നോ​ജ്

കൊ​ല്ലം: ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ല്‍​പ​ത്ര വി​വാ​ദ​ത്തി​ല്‍ ഗ​ണേ​ഷ്കു​മാ​റി​ന് പി​ന്തു​ണ​യു​മാ​യി ശ​ര​ണ്യ മ​നോ​ജ്. ബാ​ല​കൃ​ഷ്ണ​പി​ള്ള സ്വ​ന്തം നി​ല​യി​ലാ​ണ് വി​ല്‍​പ​ത്രം ത​യാ​റാ​ക്കി​യ​തെ​ന്നും പെ​ണ്‍​മ​ക്ക​ള്‍​ക്കാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ല്‍ സ്വ​ത്ത് ന​ല്‍​കി​യ​തെ​ന്നും ബ​ന്ധു കൂ​ടി​യാ​യ ശ​ര​ണ്യ മ​നോ​ജ് പ​റ​ഞ്ഞു. നിലവിലെ വി​വാ​ദ​ങ്ങ​ള്‍ ഗ​ണേ​ഷി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി ത​ക​ര്‍​ക്കാ​നാ​ണ്. ഗ​ണേ​ഷ് കു​മാ​റു​മാ​യു​ള്ള വി​യോ​ജി​പ്പു​ക​ള്‍ നി​ല​നി​ര്‍​ത്തി കൊ​ണ്ടാ​ണ് വി​ല്‍​പ​ത്ര വി​ഷ​യ​ത്തി​ല്‍ ഗ​ണേ​ഷി​ന് പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും ശ​ര​ണ്യ മ​നോ​ജ് പ​റ​ഞ്ഞു. പി​താ​വ് ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ല്‍​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ണേ​ഷി​ന്‍റെ സ​ഹോ​ദ​രി […]

You May Like

Subscribe US Now