യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

User
0 0
Read Time:1 Minute, 32 Second

ലക്‌നൗ: യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹ്‌റിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായി ആറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ കാണാതായ വയലില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ എത്തിയ പെണ്‍കുട്ടി ദാഹിച്ചതിനെ തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു.

പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോയ വീട്ടില്‍ ഒരു അച്ഛനും മകനുമാണ് താമസം. അച്ഛനെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മകന്‍ മൂലം ദോഷമുണ്ടാകുമെന്ന് ജോത്സ്യന്റെ പ്രവചനം ; അഞ്ചുവയസ്സുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊന്നു

ചെന്നൈ: മകന്‍ മൂലം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് അച്ഛന്‍ മകനെ തീ കൊളുത്തി കൊന്നു. അഞ്ചു വയസ്സുകാരന്‍ സായ് ശരണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ സായ് ശരണിന്റെ പിതാവ്, തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ഇയാള്‍. ആറുവര്‍ഷംമുമ്ബ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാല്‍ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് […]

You May Like

Subscribe US Now