യുപിയില്‍ ​വയോധികന്​ മര്‍ദനം ; കേസിലെ എല്ലാ പ്രതികള്‍ക്കും​ ഇടക്കാല ജാമ്യം

User
0 0
Read Time:1 Minute, 57 Second

ലഖ്​നോ: യുപി – ഗാസിയാബാദില്‍ 72 കാരനായ മുസ്​ലിം വയോധികനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസിലെ പ്രതികള്‍ക്ക്​ ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി .ആഗസ്റ്റ്​ 17 വരെയാണ് പ്രതികള്‍ക്ക് ​ ജാമ്യം അനുവദിച്ചിരിക്കുന്നത്​. കേസില്‍ ഒമ്ബതു പ്രതികളാണുള്ളത്​. ഇവരില്‍ എട്ടുപേരെ മോചിപ്പിച്ചതായി ലോനി ​ബോര്‍ഡര്‍ പൊലീസ്​ സ്​റ്റേഷന്‍ ഇന്‍സ്​പെക്​ടര്‍ പറഞ്ഞു.

​ കേസിന്​ ആസ്​പദമായ സംഭവം നടന്നത് ജൂണ്‍ അഞ്ചിനാണ്. പള്ളിയിലേക്ക് പോകാനിറങ്ങിയ വയോധികനായ അബ്​ദുസമദ്​ സൈഫിയെ ആള്‍ക്കൂട്ടം തടഞ്ഞു വെച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജയ്​ ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട്​ മര്‍ദിച്ച വയോധികന്‍റെ താടിയും പ്രതികള്‍ മുറിച്ചുമാറ്റിയിരുന്നു.സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതെ സമയം ഈ ആക്രമണത്തിന്​ സാമുദായിക വശമില്ലെന്നായിരുന്നു യുപി പൊലീസിന്‍റെ പ്രതികരണം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്​ ട്വിറ്റര്‍ മേധാവി ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ യു.പി പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തിരുന്നു. സാമുദായിക ഐക്യം തകര്‍ത്ത് സാമൂഹിക സ്​പര്‍ദ സൃഷ്​ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു

പത്തനംതിട്ടയില്‍ വൃദ്ധന് ക്രൂരമര്‍ദനം.വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. പിതാവിനെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകര്‍ത്തുന്നതിനിടെ സമീപവാസികള്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു.സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ […]

You May Like

Subscribe US Now