യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ പൊട്ടിത്തെറി

User
0 0
Read Time:3 Minute, 48 Second

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ വലിയ പൊട്ടിത്തെറി. യുപി, ത്രിപുര, ഉത്തരാഖണ്ഡ്, ഗുജറാത്ത്‌, രാജസ്ഥാന്‍, കര്‍ണാടക, ബീഹാര്‍, പോണ്ടിച്ചേരി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത ഗ്രൂപ്പ്‌ പോരാട്ടമാണ് ബിജെപി നേതൃത്വത്തിന് വെല്ലുവിളി.

യോഗി സര്‍ക്കാരിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും വൈസ് പ്രസിഡന്റ് രാധാമോഹന്‍ സിങ്ങും ചര്‍ച്ചകള്‍ക്കായി നാളെ വീണ്ടും ലക്നൗവിലെത്തും.

യുപിയ്ക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉത്തരാഖണ്ഡില്‍ ഏതാനും മാസം മുന്‍പാണ് ത്രിവേന്ദസിങ് റാവത്തിനെ മാറ്റി തീരഥ് സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കിയത്. കൊവിഡ് പാളിച്ചകള്‍ക്കെതിരെ പാര്‍ട്ടിയില്‍ അസ്വസ്ഥതകളുണ്ട്.

ഠാക്കൂര്‍ പ്രാമുഖ്യം ബ്രാഹ്മണ സമുദായത്തിലുണ്ടാക്കിയ അതൃപ്തിയും ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.ഗുജറാത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പാട്ടീലും മുഖ്യമന്ത്രി വിജയ് രൂപാണിയും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായി.

ത്രിപുര ബിജെപിയില്‍ പ്രതിസന്ധിയുണ്ടാക്കി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു . ത്രിപുരയിലെ വിമത നേതാക്കളെ ലക്ഷ്യമിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയ മുകുള്‍ റോയിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
അപകടം തിരിച്ചറിഞ്ഞ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ത്രിപുരയിലെത്തി എംഎല്‍എമാരുള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .

അതേ സമയം കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല.കര്‍ണാടകയില്‍ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജെപി നേതാക്കളും മന്ത്രിമാരടക്കമുളളവരും ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ഭരണത്തിലും പാര്‍ട്ടിയിലും കൈ കടത്തുന്നതിനെതിരെ രൂക്ഷ വിമശനമാണ് നേതാക്കള്‍ ഉന്നയിച്ചിട്ടുള്ളത്.

മുന്‍മുഖ്യമന്ത്രി വസുന്ധര രാജെയും ദേശീയ നേതൃത്വവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണു രാജസ്ഥാനിലെ മുഖ്യവിഷയം.സഖ്യകക്ഷികള്‍ നിലപാടുകള്‍ കടുപ്പിച്ചതോടെ ബീഹാറിലും പുതുചേരിയിലും ബിജെപി പ്രതിസന്ധിയിലായി. ബിഹാറില്‍ നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിലുള്ള പോര് ശക്തമായപ്പോള്‍ പുതുച്ചേരിയില്‍ രംഗസ്വാമിയുടെ കടുംപിടിത്തം ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്താന്‍ തീരുമാനിച്ചു

തിരുവനന്തപുരം: മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതില്‍ കെജിഎംഒഎ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്നും അറിയിച്ചു. രാവിലെ 10 മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകള്‍, […]

You May Like

Subscribe US Now