യോഗി ആദിത്യനാഥിന് ആയുസ് നാലു ദിവസം കൂടി മാത്രം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി

User
0 0
Read Time:1 Minute, 41 Second

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അജ്ഞാതരില്‍ നിന്ന് വീണ്ടും വധഭീഷണി റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പോലീസിന് വാട്സ്‌ആപ്പ് എമര്‍ജന്‍സി നമ്ബറായ ‘112 ലായിരുന്നു വധഭീഷണി അടങ്ങിയ സന്ദേശം. യോഗി ആദിത്യനാഥിന് ഇനി ആയുസ് നാല് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ’ എന്നായിരുന്നു സന്ദേശം. പറ്റുമെങ്കില്‍ നാല് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാനും പോലീസിനോട് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അല്ലാത്തപക്ഷം അഞ്ചാം ദിവസം തന്നെ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയത് പോലീസ് അന്വേഷണം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അഞ്ജുല്‍ കുമാറിന് പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് ഇക്കാര്യം അദ്ദേഹം തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എ.ഡി.ജി (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ എ.ഡി.സിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുകയായിരുന്നു സുരേന്ദ്രന്‍; രൂക്ഷവിമര്‍ശനവുമായി ആര്‍സ്‌എസ് നേതാവ്

കൊച്ചി; നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ആര്‍എസ്‌എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍. ‘മോദി കളിക്കാനായി’ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഹെലികോപ്ടറില്‍ പറന്നു നടന്ന് കോമാളിത്തം കാട്ടിയെന്നാണ് നന്ദകുമാര്‍ കുറ്റപ്പെടുത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പെന്നാല്‍ കുട്ടിക്കളിയല്ലെന്ന് പറഞ്ഞുകൊണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി അവസാന നിമിഷം വരെ ബിജെപി കാത്തിരുന്നതിനെയും അവരില്‍ ചിലരുടെ നോമിനേഷന്‍ തള്ളിപ്പോകുകയും […]

You May Like

Subscribe US Now